വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

US OPEN: 'നന്ദി സെറീന', തോല്‍വിയോട് പടിയിറങ്ങി ഇതിഹാസം, മൂന്നാം റൗണ്ടില്‍ കാലിടറി

സ്വന്തം നാട്ടില്‍ മറ്റൊരു ഗ്രാന്റ്സ്ലാം കിരീടം കൂടി നേടി വിടപറയാം എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഓസ്‌ട്രേലിയന്‍ താരത്തിന് മുന്നില്‍ സെറീനക്ക് കാലിടറി

1

യുഎസ് ഓപ്പണ്‍ മൂന്നാം റൗണ്ടില്‍ തോറ്റ് ടെന്നിസ് കോര്‍ട്ടിനോട് വിടപറഞ്ഞ് അമേരിക്കന്‍ ഇതിഹാസ വനിതാ താരം സെറീന വില്യംസ്. ഈ ടൂര്‍ണമെന്റോടെ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് നേരത്തൈ തന്നെ താരം പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ സ്വന്തം നാട്ടില്‍ മറ്റൊരു ഗ്രാന്റ്സ്ലാം കിരീടം കൂടി നേടി വിടപറയാം എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഓസ്‌ട്രേലിയന്‍ താരത്തിന് മുന്നില്‍ സെറീനക്ക് കാലിടറി.

ASIA CUP: 6,6,6,0,6,2, സൂര്യയുടെ ലാസ്റ്റ് ഓവര്‍ വെടിക്കെട്ട്, വമ്പന്‍ റെക്കോഡ്, ഇനി ഹിറ്റ്മാനൊപ്പംASIA CUP: 6,6,6,0,6,2, സൂര്യയുടെ ലാസ്റ്റ് ഓവര്‍ വെടിക്കെട്ട്, വമ്പന്‍ റെക്കോഡ്, ഇനി ഹിറ്റ്മാനൊപ്പം

ഓസ്‌ട്രേലിയയുടെ അജ്‌ല ടോമില്‍ജനോവിച്ചിനോട് തോറ്റാണ് സെറീന മടങ്ങിയത്. സ്‌കോര്‍ 7-5, 6-7, 6-1. ആദ്യ സെറ്റ് ജയിച്ചുതുടങ്ങിയെങ്കിലും പിന്നീടുള്ള രണ്ട് സെറ്റിലും സെറീനക്ക് കാലിടറി. തന്റെ മത്സരം കാണാനെത്തിയ ആരാധകര്‍ക്ക് മുന്നില്‍ കണ്ണീരണിഞ്ഞാണ് സെറീന വിടപറയല്‍ നടത്തിയത്. 23ാം ഗ്രാന്റ്സ്ലാം കിരീടം നേടിയിട്ടുള്ള താരത്തിന്റെ നേട്ടങ്ങള്‍ അത്ര വേഗം ആര്‍ക്കും എത്തിപ്പിടിക്കാനാവാത്തതാണ്.

1

ASIA CUP: 'വെല്‍ക്കം ടു ഡിന്‍ഡ അക്കാദമി', ആവേഷ് ഖാന് ട്രോള്‍, തല്ലുകൊള്ളിയെന്ന് വിമര്‍ശനംASIA CUP: 'വെല്‍ക്കം ടു ഡിന്‍ഡ അക്കാദമി', ആവേഷ് ഖാന് ട്രോള്‍, തല്ലുകൊള്ളിയെന്ന് വിമര്‍ശനം

രണ്ടാം റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ താരം അനെറ്റ് കോന്റാവീറ്റിനെ തോല്‍പ്പിക്കാന്‍ സെറീനക്കായിരുന്നു. തനിക്ക് തെളിയിക്കാനായോ നേടാനായോ ഇനി ഒന്നുമില്ലെന്നാണ് ഈ മത്സര ശേഷം സെറീന പറഞ്ഞത്. ടെന്നിസ് കരിയറിലേക്ക് നോക്കുമ്പോള്‍ താരത്തിന്റെ വാക്കുകള്‍ ഏറെക്കുറെ അങ്ങനെ തന്നെയാണ്. എല്ലാ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റുകളിലും ഒന്നിലധികം കിരീടം നേടാന്‍ സെറീനക്കായിട്ടുണ്ട്. തുടര്‍ച്ചയായി മൂന്നാം റൗണ്ടിലും സെറീനയുടെ മത്സരം കാണാന്‍ 29000ലധികം കാണികള്‍ എത്തിയിരുന്നു എന്നത് തന്നെയാണ് താരത്തിന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം.

Asia Cup: ഹര്‍ദിക്കിന്റെ മാറ്റത്തിന് കാരണം മകള്‍!, കൂടുതല്‍ പക്വത വന്നു, ചൂണ്ടിക്കാട്ടി നെഹ്‌റAsia Cup: ഹര്‍ദിക്കിന്റെ മാറ്റത്തിന് കാരണം മകള്‍!, കൂടുതല്‍ പക്വത വന്നു, ചൂണ്ടിക്കാട്ടി നെഹ്‌റ

കുഞ്ഞിന് ജന്മം നല്‍കിയിട്ടും കോര്‍ട്ടിലേക്ക് തിരിച്ചെത്തി മിന്നുന്ന പ്രകടനം നടത്തിയ സെറീന 40ാം വയസിലാണ് റാക്കറ്റ് താഴെവെക്കുന്നത്. ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഏഴും ഫ്രഞ്ച് ഓപ്പണില്‍ മൂന്നും വിംബിള്‍ഡണില്‍ ഏഴും യുഎസ് ഓപ്പണില്‍ ആറും കിരീടങ്ങളാണ് സെറീന നേടിയിട്ടുള്ളത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ സെറീനക്ക് ആരാധകര്‍ ആശംസകള്‍ നേരുകയാണ്. 'ഞങ്ങള്‍ക്ക് നിങ്ങള്‍ എങ്ങനെയായിരുന്നുവെന്ന് വാക്കുകള്‍ക്കൊണ്ട് വിവരിക്കാനാവുന്നതല്ല' എന്നാണ് സെറീന വില്യംസിനെക്കുറിച്ച് യുഎസ് ഓപ്പണിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചത്.

1

സാമ്പത്തികമായും വളരെ മുന്നിലുള്ള കായിക താരങ്ങളിലൊരാളാണ് സെറീന. വലിയ പ്രതിസന്ധികളെ മറികടന്ന് ജീവിതത്തില്‍ പൊരുതി നേടിയ നേട്ടങ്ങളാണിതെല്ലാം. സെറീനയുടെ കരിയര്‍ പോലെ ജീവിതവും എല്ലാവര്‍ക്കും മാതൃകയാണെന്ന് പറയാം. സെറീനയോട് നന്ദി പറഞ്ഞാണ് എല്ലാവരും ഇതിഹാസ താരത്തിന് വിടവാങ്ങള്‍ നേരുന്നത്.

Story first published: Saturday, September 3, 2022, 9:02 [IST]
Other articles published on Sep 3, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X