വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

US Open 2021: വനിതാ സിംഗിള്‍സ് കിരീടം 18കാരിക്ക്, ചരിത്ര നേട്ടത്തിലെത്തിയത് എമ്മ റാഡുകാനു

വാഷിങ്ടണ്‍: യുഎസ് ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കി ബ്രിട്ടണിന്റെ എമ്മ റാഡുകാനു. 18 വയസ് മാത്രമാണ് താരത്തിന്റെ പ്രായമെന്നതാണ് കിരീട നേട്ടത്തിന്റെ പകിട്ട് ഉയര്‍ത്തുന്നത്. ഫൈനലില്‍ 19കാരിയായ കാനഡയുടെ ലൈന ആനി ഫെര്‍ണാണ്ടസിനെ തോല്‍പ്പിച്ചാണ് എമ്മ റാഡുകാനുവിന്റെ അഭിമാന നേട്ടം. നേരിട്ടുള്ള സെറ്റുകള്‍ക്ക് ആധികാരിക ജയം തന്നെയാണ് എമ്മ നേടിയെടുത്തത്. സ്‌കോര്‍ 6-4,6-3. കഴിഞ്ഞ 44 വര്‍ഷത്തിനിടെ ഗ്രാന്റ്സ്ലാം കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് താരമാണ് എമ്മ.

 IPL 2021: 'ഇവര്‍ കോലിയുടെ അന്തകര്‍', കോലിയെ കൂടുതല്‍ തവണ പുറത്താക്കിയ അഞ്ച് ബൗളര്‍മാരിതാ IPL 2021: 'ഇവര്‍ കോലിയുടെ അന്തകര്‍', കോലിയെ കൂടുതല്‍ തവണ പുറത്താക്കിയ അഞ്ച് ബൗളര്‍മാരിതാ

1

2004ല്‍ മരിയ ഷറപ്പോവയുടെ കിരീട നേട്ടത്തിന് ശേഷം ഗ്രാന്റ്സ്ലാം കിരീടം നേടുന്ന പ്രായം കുറഞ്ഞ താരം കൂടിയാണ് എമ്മ. ലോക റാങ്കിങ്ങില്‍ 150ാം സ്ഥാനത്തുള്ള താരം യോഗ്യതാ റൗണ്ടിലെ മൂന്ന് മത്സരവും ജയിച്ചാണ് ഏവരേയും ഞെട്ടിച്ചത്. യുഎസ് ഓപ്പണ്‍ നേട്ടത്തോടെ ജൊഹാന കോന്റെയെ മറികടന്ന് ബ്രിട്ടണിന്റെ വനിതാം സിംഗിള്‍സ് താരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്താനും എമ്മക്കായി. പ്രായത്തിനപ്പുറമുള്ള പക്വതയും മികവും എമ്മയുടെ പ്രകടനത്തിലുണ്ട്. യോഗ്യതാ മത്സരം കളിച്ച് ഗ്രാന്റ്സ്ലാം ഫൈനലില്‍ എത്തുന്ന ആദ്യ താരമെന്ന റെക്കോഡും എമ്മയുടെ പേരിലാണ്.

Also Read: T20 World Cup: മുംബൈ ഇന്ത്യന്‍സില്ലെങ്കില്‍ ടീം ഇന്ത്യയുമില്ല! കൂടുതല്‍ താരങ്ങള്‍ 3 ടീമില്‍ നിന്ന്

2


51 മിനുട്ട് മാത്രമാണ് പോരാട്ടം നീണ്ടത്. ഇതിനുള്ളില്‍ ലൈനയെ വീഴ്ത്താന്‍ എമ്മക്കായി. അവിശ്വസീനിയ കുതിപ്പ് തന്നെയാണ് എമ്മ ടൂര്‍ണമെന്റില്‍ നടത്തിയത്. പല പ്രമുഖ താരങ്ങളും എമ്മയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ തലകുനിച്ചു. പ്രീ ക്വാര്‍ട്ടറില്‍ 43ാം റാങ്കുകാരിയായ ആതിഥേയ താരം ഷെല്‍ബി റോജേഴ്‌സിനെയാണ് എമ്മ തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഈ ജയം. അതേ സമയം ലോക 17ാം നമ്പര്‍ താരം ജര്‍മനിയുടെ ഏഞ്ചലിക് കെര്‍ബറെയാണ് ലൈന പ്രീ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്. ശക്തമായ പോരാട്ടം നേരിട്ടെങ്കിലും നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ലൈന ജയിച്ചത്.

Also Read: INDvENG: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ റേറ്റിങ്- രോഹിത്താണ് ബെസ്റ്റ്, രഹാനെ ഏറ്റവും പിന്നില്‍

3

ക്വാര്‍ട്ടറില്‍ ലോക 12ാം നമ്പര്‍ താരം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ബെലിന്‍ഡ ബെന്‍സിച്ചിനെയാണ് എമ്മ തോല്‍പ്പിച്ചത്. 47 മിനുട്ടിനുള്ളില്‍ ബെലിന്‍ഡയെ എമ്മ കീഴടക്കി.ലോക അഞ്ചാം നമ്പര്‍ താരം ഉക്രൈന്റെ ഇലീന സിറ്റോലിനയെയാണ് ലൈന തോല്‍പ്പിച്ചത്. ഒരു മണിക്കൂറും 9 മിനുട്ടും നീണ്ട മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കായിരുന്നു ലൈന ജയം നേടിയത്.

Also Read: WTC: 'ഇന്ത്യയാണ് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീം, നന്ദി പറയേണ്ടത് കോലിക്ക്'- ഷെയ്ന്‍ വോണ്‍

സെമിയില്‍ എമ്മ 18ാം നമ്പര്‍ താരം ഗ്രീസിന്റെ മരിയ സക്കാരിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. 48 മിനുട്ട് മാത്രമാണ് ജയം നേടാന്‍ എമ്മക്ക് വേണ്ടിവന്നത്. ലോക രണ്ടാം നമ്പര്‍ താരം ബെലാറസിന്റെ ആര്യന സബലിന്‍കയെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു ലൈന ഫൈനല്‍ ടിക്കറ്റ് നേടിയെടുത്തത്.

Also Read: IPL: 200 അടിക്കാന്‍ ആര്‍സിബിയെ വെല്ലാന്‍ ആരുമില്ല, സിഎസ്‌കെ തൊട്ടരികെ- ഡിസി ദയനീയം

4

പുരുഷ സിംഗിള്‍സ് ഫൈനലില്‍ തീപാറും പോരാട്ടം തന്നെയാണ്. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് റഷ്യയുടെ ഡാനില്‍ മെദവ്‌ദേവിനെയാണ് നേരിടുന്നത്.ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള താരമാണ് മെദവ് ദേവ്. 34കാരനായ ജോക്കോവിച്ച് 20 ഗ്രാന്റ്സ്ലാം കിരീടങ്ങളുമായി റോജര്‍ ഫെഡററിനും റാഫേല്‍ നദാലിനുമൊപ്പമാണ്. യുഎസ് ഓപ്പണില്‍ ജയിക്കാനായാല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്റ്സ്ലാം കിരീടം നേടുന്ന പുരുഷ താരമെന്ന റെക്കോഡ് ജോക്കോവിച്ച് സ്വന്തമാക്കും.

Also Read: T20 World Cup 2021: ഇന്ത്യയുടെ ശക്തമായ ടി20 ലോകകപ്പ് ടീമേത്? 2007-2021 വരെയുള്ള റാങ്കിങ് അറിയാം

5

Also Read: ടെസ്റ്റ് റദ്ദാക്കല്‍, ഇംഗ്ലീഷ് താരങ്ങള്‍ കലിപ്പില്‍! ഒരാള്‍ ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയേക്കും

2021ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍,ഫ്രഞ്ച് ഓപ്പണ്‍,വിംബിള്‍ഡണ്‍ കിരീടങ്ങള്‍ ജോക്കോവിച്ചാണ് നേടിയത്. യുഎസ് ഓപ്പണിലും ജയിച്ചാല്‍ ഈ വര്‍ഷത്തെ നാല് ഗ്രാന്റ്സ്ലാം കിരീടവും ജോക്കോവിച്ചിന്റെ പേരിലാവും. ജോക്കോയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ മെദവ് ദേവിന് പ്രതിഭയുണ്ടെന്നതിനാല്‍ പോരാട്ടം കടുക്കുമെന്നുറപ്പ്.

Story first published: Sunday, September 12, 2021, 10:44 [IST]
Other articles published on Sep 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X