വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

US Open 2020: സെറീന വില്യംസ് സെമിയില്‍ പുറത്ത്, നവോമി ഒസാക്ക ഫൈനലില്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ഗ്രാന്റ്സ്ലാം പോരാട്ടത്തിന്റെ വനിതാ സിംഗിള്‍സില്‍ നിന്ന് ആതിഥേയ സൂപ്പര്‍ താരം സെറീന വില്യംസ് പുറത്ത്. എട്ടാം റാങ്കുകാരിയും മൂന്നാം സീഡുമായ സെറീനയെ 27ാം റാങ്കുകാരിയായ ബെലാറസിന്റെ വിക്ടോറിയ അസറിന്‍കയാണ് അട്ടിമറിച്ചത്. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ അസറിന്‍ക ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കാണ് സെറീനയെ മുട്ടുകുത്തിച്ചത്. ഒരു മണിക്കൂറും 53 മിനുട്ടും മാത്രമാണ് മത്സരം നീണ്ടത്.

ആദ്യ സെറ്റ് കൈവിട്ട ശേഷം തുടര്‍ച്ചയായി രണ്ട് സെറ്റുകള്‍ നേടിയെടുത്താണ് അസറിന്‍ക ഫൈനല്‍ ടിക്കറ്റെടുത്തത്. സ്‌കോര്‍ 1-6,6-3,6-3. 31 കാരിയായ അസറിന്‍ക ഇത് മൂന്നാം തവണയാണ് യുഎസ് ഓപ്പണ്‍ ഫൈനലിലെത്തുന്നത്. നേരത്തെ 2012,2013ലും ഫൈനല്‍ കളിച്ചെങ്കിലും കിരീടം നേടാന്‍ സാധിച്ചിരുന്നില്ല. 2012,2013 വര്‍ഷങ്ങളില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം അസറിന്‍കയ്ക്കായിരുന്നു. 23 ഗ്രാന്റ്സ്ലാം കിരീടം നേടിയിട്ടുള്ള സെറീനയുടെ ഏഴാം യുഎസ് ഓപ്പണ്‍ കിരീട മോഹമാണ് അസറിന്‍ക തകര്‍ത്തത്.

serenawilliams

ഒമ്പതാം റാങ്കുകാരിയും നാലാം സീഡുമായ ജപ്പാന്റെ നവോമി ഒസാക്കയാണ് ഫൈനലിലെ അസറിന്‍കയുടെ എതിരാളി. 2018ലെ യുഎസ് ഓപ്പണ്‍ ജേതാവായ മുന്‍ ഒന്നാം നമ്പര്‍ താരം നവോമി ഒസാക്ക 28ാം സീഡായ ആതിഥേയ താരം ജെന്നിഫര്‍ ബ്രാഡിയെയാണ് സെമിയില്‍ പരാജയപ്പെടുത്തിയത്. വാശിയേറിയ പോരാട്ടത്തില്‍ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കാണ് നവോമി ഒസാക്കയുടെ ജയം. 2 മണിക്കൂറും 11 മിനുട്ടും മത്സരം നീണ്ടുനിന്നു.

ടൈ ബ്രേക്കറിലാണ് ആദ്യ സെറ്റ് ഒസാക്ക നേടിയത്. രണ്ടാം സെറ്റ് ബ്രാഡി തിരിച്ചുപിടിച്ചെങ്കിലും മൂന്നാം സെറ്റ് നേടി ഒസാക്ക ഫൈനലില്‍ സീറ്റുറപ്പിക്കുകയായിരുന്നു. സ്‌കോര്‍ 7-6,6-3,6-3. പുരുഷ സിംഗിള്‍സ് സെമി ഇന്ന് നടക്കും. ഏഴാം റാങ്കുകാരന്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സെറേവ് സ്‌പെയിന്റെ 27ാം റാങ്കുകാരന്‍ പാബ്ലോ കരീനോ ബുസ്റ്റയെയാണ് സെമിയില്‍ നേരിടുന്നത്. ടെന്നിസിലെ ഭാവി സൂപ്പര്‍ താരമെന്ന നിലയില്‍ ഇതിനോടകം പേരെടുത്ത് കഴിഞ്ഞ സെറേവ് ആദ്യമായാണ് യുഎസ് ഓപ്പണിന്റെ സെമിയില്‍ പ്രവേശിക്കുന്നത്.

ഇതുവരെ ഗ്രാന്റ്സ്ലാം കിരീടം നേടാന്‍ 23കാരനായ സെറേവിന് സാധിച്ചിട്ടില്ല. അതേ സമയം ഇത് രണ്ടാം തവണയാണ് പാബ്ലോ യുഎസ് ഓപ്പണ്‍ സെമിയിലെത്തുന്നത്. രണ്ടാം സെമിയില്‍ സൂപ്പര്‍ താരങ്ങളായ ഡൊമിനിക് തീമും ഡാനില്‍ മെദവ്‌ദേവും ഏറ്റുമുട്ടും. അവസാന സീസണിലെ റണ്ണറപ്പായിരുന്നു മെദവ്‌ദേവ്. അതേ സമയം ആദ്യമായാണ് തീം യുഎസ് ഓപ്പണ്‍ സെമിയില്‍ പ്രവേശിക്കുന്നത്.

Story first published: Friday, September 11, 2020, 14:50 [IST]
Other articles published on Sep 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X