Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎസ് ഓപ്പണ്‍: നവോമി ഒസാക്കയും സെറേവും സെമിയില്‍, സെറീന വില്യംസ് ക്വാര്‍ട്ടറില്‍ ഇന്നിറങ്ങും

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ഗ്രാന്റ്സ്ലാം പോരാട്ടത്തില്‍ ജപ്പാന്റെ നവോമി ഒസാക്ക വനിതാ സിംഗിള്‍സ് സെമിയില്‍. ഒമ്പതാം റാങ്കുകാരിയും നാലാം സീഡുമായ ഒസാക്ക സീഡില്ലാത്ത ആതിഥേയ താരം ഷെല്‍ബി റോജേഴ്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സെമിയില്‍ സീറ്റുറപ്പിച്ചത്. ഒരു മണിക്കൂറും 21 മിനുട്ടും മാത്രം നീണ്ട മത്സരത്തില്‍ അനായാസ ജയമാണ് ഒസാക്ക നേടിയെടുത്തത്. സ്‌കോര്‍ 6-3,6-4. സെമിയില്‍ 41ാം റാങ്കുകാരിയും ആതിഥേയ താരവുമായ ജെന്നിഫര്‍ ബ്രാഡിയാണ് ഒസാക്കയുടെ എതിരാളി.

മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ഒസാക്ക 2018ലെ യുഎസ് ഓപ്പണ്‍ ജേതാവാണ്. അതേ സമയം നേരിട്ടുള്ള സെറ്റുകള്‍ക്ക് വിജയിച്ചാണ് 28ാം സീഡായ ജെന്നിഫര്‍ ബ്രാഡി സെമിയിലെത്തിയത്. കസാക്കിസ്ഥാന്റെ യൂലിയ പുടിന്‍സ്റ്റീവയെ1 മണിക്കൂറും 11 മിനുട്ടും സമയത്തിനുള്ളില്‍ ബ്രാഡി വീഴ്ത്തി. സ്‌കോര്‍ 6-3,6-2. 2018ലെ യുഎസ് ഓപ്പണിലെ സെക്കന്റ് റണ്ണറപ്പാണ് ബ്രാഡി. സെമിയില്‍ ഒസാക്കയ്ക്ക് കടുത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്നുറപ്പാണ്.

naomiosaka

വനിതാ സിംഗിള്‍സില്‍ ആതിഥേയ സൂപ്പര്‍ താരം സെറീന വില്യംസ് ഇന്ന് ക്വാര്‍ട്ടറിലിറങ്ങും. ബള്‍ഗേറിയയുടെ ടിവിറ്റാന പിറോന്‍കോവയാണ് സെറീനയുടെ എതിരാളി. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ സെറീന കരിയറിലെ ഏഴാം യുഎസ് ഓപ്പണ്‍ കിരീടമാണ് ഇത്തവണ ലക്ഷ്യം വെക്കുന്നത്. 2014ലാണ് അവസാനമായി സെറീന യുഎസ് ഓപ്പണ്‍ നേടിയത്. കുട്ടിയുടെ ജനനത്തോടനുബന്ധിച്ച് രണ്ട് വര്‍ഷത്തോളം കോര്‍ട്ടില്‍ നിന്ന് വിട്ടുനിന്ന സെറീന ശക്തമായ തിരിച്ചുവരവാണ് നടത്തുന്നത്. അതേ സമയം സെറീനയുടെ സഹോദരി വീനസ്യം വില്യംസ് രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു.

പുരുഷ സിംഗിള്‍സില്‍ ജര്‍മന്‍ സൂപ്പര്‍ താരം അലക്‌സാണ്ടര്‍ സെറേവ് സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്. 23കാരനായ താരം ആദ്യമായാണ് യുഎസ് ഓപ്പണ്‍ സെമിയിലെത്തുന്നത്. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയുടെ ബോര്‍മ കോറിച്ചിനെ ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് സെറേവ് സെമിയില്‍ പ്രവേശിച്ചത്. 3 മണിക്കൂറും 29 മിനുട്ടും വാശിയേറിയ പോരാട്ടം നീണ്ടു നിന്നു. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ സെറേവ് രണ്ടും മൂന്നും ടൈ ബ്രേക്കറിനൊടുവില്‍ നേടിയാണ് സെമിയിലേക്ക് മുന്നേറിയത്.

സ്‌കോര്‍ 1-6,7-6,7-6,6-3. സെമിയില്‍ സ്പാനിഷ് താരം പാബ്ലോ കരീനോ ബുസ്റ്റയാണ് സെറേവിന്റെ എതിരാളി. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കാനഡയുടെ ഡെനിസ് ഷപ്പോവലോവിനെ പരാജയപ്പെടുത്തിയാണ് കരീനോ ബുസ്റ്റ സെമി ടിക്കറ്റെടുത്തത്. 4 മണിക്കൂറും 9 മിനുട്ടും മത്സരം നീണ്ടു. സ്‌കോര്‍ 3-6,7-6,7-6,0-6,6-3. ക്വാര്‍ട്ടറില്‍ മെദവ് ദേവ് ഇന്ന് റഷ്യയുടെ ആന്‍ഡ്രി റുബ്ലീവിനെ നേരിടും.

Story first published: Wednesday, September 9, 2020, 15:27 [IST]
Other articles published on Sep 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+