Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎസ് ഓപ്പണ്‍; ഫെഡറര്‍, സിലിച്ച്, സെറീന ക്വാര്‍ട്ടറില്‍; ദ്യോക്കോവിച്ച്, ബാര്‍ട്ടി പുറത്ത്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് പുറത്തായി. നാലാം റൗണ്ടില്‍ സ്വിസ് താരം സ്റ്റാന്‍ വാവ്‌റിങ്കയോട് മത്സരിക്കവെ പരിക്കുമൂലം പിന്മാറുകയായിരുന്നു. ടൂര്‍ണമെന്റിന്റെ തുടക്കംമുതല്‍ അലട്ടിയിരുന്ന ചുമലിലെ വേദനയാണ് താരത്തിന് വിനയായത്. മത്സരത്തില്‍നിന്നും പിന്മാറുമ്പോള്‍ 6-4, 7-5, 2-1 എന്ന നിലയില്‍ പിന്നിട്ടുനില്‍ക്കുകയായിരുന്നു ദ്യോക്കോവിച്ച്.

റോജര്‍ ഫെഡറര്‍, മരിന്‍ സിലിച്ച്, ഡാനില്‍ മദ്‌വേദേവ് തുടങ്ങിയവരും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ഫെഡറര്‍ ഡേവിഡ് ഗോഫിനെ നേരിട്ടുള്ള സെറ്റില്‍ അനാസായം തോല്‍പ്പിച്ചു. സ്‌കോര്‍ 6-2, 6-2, 6-0. ജോണ്‍ ഇസ്‌നറെയാണ് മരിന്‍ സിലിച്ച് കെട്ടുകെട്ടിച്ചത്. സ്‌കോര്‍ 7-5, 3-6, 7-6, 7-6, 6-4. മദ്‌വേദേവ് ഡൊമനിക് കോഫറിനെയും പരാജയപ്പെടുത്തി. സ്‌കോര്‍ 3-6, 6-3, 6-2, 7-6.

rogerfederer

വനിതാ വിഭാഗത്തില്‍ ലോക രണ്ടാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടി പുറത്തായി. ചൈനയുടെ വാങ് ക്വിയാങ് ആണ് ബാര്‍ട്ടിയെ ഞെട്ടിച്ചത്. സ്‌കോര്‍ 6-2, 6-4. കരോലിന പ്ലിസ്‌കോവയും ക്വാര്‍ട്ടര്‍ കാണാതെ പുറത്തുപോയി. ജൊഹാന കോന്റ 6-7, 6-3, 7-5 എന്ന സ്‌കോറിനാണ് പ്ലിസ്‌കോവയ്ക്ക് മടക്കടിക്കറ്റു നല്‍കിയത്. പെട്രാ മാര്‍ട്ടിക്കിനെ പരാജയപ്പെടുത്തി സെറീന വില്യംസ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടുണ്ട്. സ്‌കോര്‍ 6-3, 6-4. അതേസമയം, എലിന സ്വിറ്റോലിന മാഡിസണ്‍ കീസിനെ പുറത്താക്കി. സ്‌കോര്‍ 7-5, 6-4.

Story first published: Monday, September 2, 2019, 9:39 [IST]
Other articles published on Sep 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+