ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ മുന്‍ ലോക ഒന്നാംനമ്പര്‍ താരം റാഫേല്‍ നദാല്‍ നാലാം റൗണ്ടിലെത്തി. ജാപ്പനീസ് താരം ചങ് ഹ്യൂന് നദാലിന് മുന്നില്‍ പ്രതിരോധമുയര്ത്താതെ മടങ്ങുകയായിരുന്നു. സ്കോര്‍ 6-3, 6-4, 6-2. മൂന്ന് സെറ്റിലും നദാലിന് ഭീഷണിയുയര്‍ത്താന്‍ ചങ്ങിന് കഴിഞ്ഞില്ല. റോജര്‍ ഫെഡറര്‍, നൊവാക് ദ്യോക്കോവിച്ച് എന്നിവരും അടുത്ത റൗണ്ടിലെത്തിയിരുന്നു. മരിന് സിലിച്ച് ആണ് നാലാം റൗണ്ടില്‍ നദാലിന്റെ എതിരാളി.
ലോക ആറാം നമ്പര്‍ താരം അലക്സാണ്ടര്‍ സ്വെരേവും നാലാം റൗണ്ടിലെത്തിയിട്ടുണ്ട്. കടുത്തൊരു പോരാട്ടത്തില്‍ അല്‍ജാസ് ബെന്ഡനെ ഒന്നിനെതിരെ നാലു സെറ്റുകള്‍ക്കാണ് സ്വെരേവ് കീഴ്പ്പെടുത്തിയത്. സ്കോര്‍ 6-7, 7-6, 6-3, 7-6. മൂന്ന് സെറ്റുകള്‍ ടൈബ്രേക്കറിലേക്ക് നീങ്ങിയപ്പോള്‍ ഒരു സെറ്റില്‍ മാത്രമാണ് സ്വെരേവിന് ആധിപത്യം സ്ഥാപിക്കാനായത്. അര്‍ജന്റീനയുടെ ഡീഗോ ഷ്വാര്ട്സ്മാന് ആണ് സ്വെരേവിന്റെ അടുത്ത എതിരാളി.
പ്രോ കബഡി ലീഗ്; ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സിനും യു മുംബയ്ക്കും ജയം
വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ നൊസോമി ഒസാക്കയും നാലാം റൗണ്ടിലെത്തി. അമേരിക്കയുടെ ടീനേജ് വിസ്മയം കോറി ഗൗഫിനെയാണ് ഒസാക്ക പരാജയപ്പെടുത്തിയത്. സ്കോര്‍ 6-3, 6-0. ലോക പത്താംനമ്പര്‍ താരം മാഡിസണ്‍ കീസും അടുത്ത റൗണ്ടില്‍ ഇടംപിടിച്ചു. സോഫിയ കെനിനെ 6-3, 7-5 എന്ന സ്കോറിനാണ് താരം കീഴ്പ്പെടുത്തിയത്. ചൗനയുടെ വാങ് ക്വിയാങ് 7-6, 6-3 എന്ന സ്കോറിനും ഫിയോനയെ പരാജയപ്പെടുത്തി.