വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎസ് ഓപ്പണ്‍; നദാല്‍ ക്വാര്‍ട്ടറില്‍, നിലവിലെ ചാമ്പ്യന്‍ ഒസാക്ക പുറത്ത്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും നിലവിലെ വനിതാ ചാമ്പ്യന്‍ ജപ്പാന്റെ നവോമി ഒസാക്ക പുറത്തായി. പുരുഷവിഭാഗത്തില്‍ സ്പാനിഷ് താരം റാഫേല്‍ നദാല്‍ ക്വാര്‍ട്ടറിലെത്തി. ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനെയാണ് നദാല്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3, 3-6, 6-1, 6-2. രണ്ടാം സെറ്റ് എതിരാളി സ്വന്തമാക്കിയെങ്കിലും തുടര്‍ന്നുള്ള സെറ്റുകളില്‍ നദാല്‍ മേല്‍ക്കൈ നേടി.

ലോക ആറാം നമ്പര്‍ താരം അലക്‌സാണ്ടര്‍ സ്വെരേവും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. അര്‍ജന്റീനന്‍ താരം ഡീഗോ ഷ്വാര്‍ട്‌സ്മാന്‍ ആണ് സ്വെരേവിനെ ഞെട്ടിച്ചത്. സ്‌കോര്‍ 3-6, 6-2, 6-4, 6-3. ഫ്രാന്‍സിന്റെ ഗെയ്ല്‍ മോണ്‍ഫില്‍സും ക്വാര്‍ട്ടറില്‍ ഇടംപിടിച്ചിട്ടുണ്ട്. സ്പാനിഷ് താരം പാബ്ലോ അന്‍ഡുജാറിനെതിരെയായിരുന്നു ജയം. സ്‌കോര്‍ 6-1, 6-2, 6-2. കഴിഞ്ഞദിവസം ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ച് പുറത്തായിരുന്നു.

പ്രോ കബഡി ലീഗ്; ഹരിയാണ സ്റ്റീലേഴ്‌സിനും തെലുഗ് ടൈറ്റന്‍സിനും ജയംപ്രോ കബഡി ലീഗ്; ഹരിയാണ സ്റ്റീലേഴ്‌സിനും തെലുഗ് ടൈറ്റന്‍സിനും ജയം

naomiosaka

വനിതാ സിംഗിള്‍സില്‍ ഒസാക്കയെ അപ്രതീക്ഷിതമായി പുറത്താക്കിയത് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ബെലിന്‍ഡ ബെന്‍സിക് ആണ്. സ്‌കോര്‍ 7-6, 6-4. മികച്ച ഫോമില്‍ കളിച്ചുവരുന്ന ഒസാക്കയുടെ തോല്‍വി അപ്രതീക്ഷിതമായി. എലിസി മാര്‍ട്ടിനും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ക്രിസ്റ്റി ആനിനെ 6-1, 6-1 എന്ന സ്‌കോറിനായിരുന്നു എലിസ തോല്‍പ്പിച്ചത്. ജോണ വേക്കിച് ആണ് ക്വാര്‍ട്ടറിലെത്തിയ മറ്റൊരു താരം. ജൂലിയ ജോര്‍ജസിനെ 6-7, 7-5, 6-3 എന്ന സ്‌കോറിന് ഡോണ തോല്‍പ്പിച്ചു.

Story first published: Tuesday, September 3, 2019, 9:36 [IST]
Other articles published on Sep 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X