Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎസ് ഓപ്പണ്‍: ദ്യോക്കോവിച്ചിനും ഫെഡറര്‍ക്കും ജയം

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ നൊവാക് ദ്യോക്കോവിച്ചിനും റോജര്‍ ഫെഡറര്‍ക്കും ജയം. തോളിനേറ്റ പരുക്ക് വകവെയ്ക്കാതെയാണ് അര്‍ജന്റീനിയന്‍ താരം ജുവാന്‍ ഇഗ്നാസിയോ ലൊണ്‍ടേരോയെ ദ്യോക്കോവിച്ച് ഇന്ന് കീഴ്‌പ്പെടുത്തിയത്. മറുഭാഗത്ത് ബോസ്‌നിയന്‍ താരം ദാമിര്‍ ദുമുര്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും 'ഫെഡറര്‍' കടമ്പ കടക്കാനായില്ല.

ആര്‍തര്‍ ആഷി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ ദ്യോക്കോവിച്ചിന് പരുക്കേറ്റത്. എന്നാല്‍ കളിയില്‍ തുടരാന്‍ സെര്‍ബിയന്‍ താരം തീരുമാനിക്കുകയായിരുന്നു.

നൊവാക് ദ്യോക്കോവിച്ച്

ആദ്യ സെറ്റില്‍ പിന്നില്‍ പോയെങ്കിലും ദ്യോക്കോവിച്ച് ആര്‍ജന്റീനിയന്‍ താരത്തിനെതിരെ ശക്തമായി തിരിച്ചടിച്ചു. ശേഷം ഒരു ഘട്ടത്തില്‍പ്പോലും ദ്യോക്കോവിച്ചിന് ഭീഷണി മുഴക്കാന്‍ ലൊണ്‍ടേരോയ്ക്ക് കഴിഞ്ഞില്ല. രണ്ടു മണിക്കൂറും 15 മിനിറ്റുമാണ് മത്സരം നീണ്ടുനിന്നത്. സ്‌കോര്‍ 6-4, 7-6 (7-3), 6-1. യുഎസ് ഓപ്പണ്‍ ചരിത്രത്തില്‍ ഇതുവരെ രണ്ടാം റൗണ്ടില്‍ ദ്യോക്കോവിച്ച് പുറത്തായിട്ടില്ല. ഈ പതിവ് താരം ഇക്കുറിയും പാലിച്ചു. മൂന്നാം റൗണ്ടില്‍ സ്വന്തം നാട്ടുകാരനായ ദുസാന്‍ ലജോവിക്കുമായോ, അമേരിക്കന്‍ താരം ഡെനിസ് കുഡ്‌ലയുമായോ ദ്യോക്കോവിച്ച് കൊമ്പുകോര്‍ക്കും.

റോജർ ഫെഡറർ

ആദ്യ റൗണ്ടിലെ തനിയാവര്‍ത്തനമായിരുന്നു ഫെഡററുടെ കാര്യത്തില്‍. ദുമുറിനോട് ആദ്യ സെറ്റ് അടിയറവ് പറഞ്ഞതിന് ശേഷമാണ് സ്വിസ് ഇതിഹാസം തിരിച്ചുവന്നത്. സ്‌കോര്‍: 3-6, 6-2, 6-3, 6-4. മൂന്നാം റൗണ്ടില്‍ ഇംഗ്ലീഷ് താരം ഡാന്‍ ഇവാന്‍സോ, ഫ്രഞ്ച് താരം ലൂക്കാസ് പൗളിയോ ആകും റോജര്‍ ഫെഡററുടെ എതിരാളി. നിലവില്‍ ടെന്നീസിലെ ലോക മൂന്നാം നമ്പര്‍ താരമാണ് റോജര്‍ ഫെഡറര്‍. കരിയറില്‍ ഇതുവരെ 20 തവണ ഫെഡറര്‍ ഗ്രാന്‍ഡ് സ്ലാം കിരീടം ഉയര്‍ത്തിയിട്ടുണ്ട്.

ഇന്ന് വനിതാ വിഭാഗം സിംഗിള്‍സില്‍ സെറീന വില്യംസും മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടിയിരുന്നു. അമേരിക്കന്‍ താരം കാറ്റി മക്‌നാലിനെ കീഴടക്കിയാണ് സെറീന മൂന്നാം റൗണ്ടിലേക്ക് ടിക്കറ്റ് കരസ്ഥമാക്കിയത്. സ്‌കോര്‍: 5-7, 6-3, 6-1. നേരത്തെ ആദ്യ റൗണ്ടില്‍ റഷ്യന്‍ താരം മരിയ ഷറപ്പോവയെ തോല്‍പ്പിച്ചാണ് സെറീന യുഎസ് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ കടന്നത്.

Story first published: Thursday, August 29, 2019, 11:57 [IST]
Other articles published on Aug 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+