Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎസ് ഓപ്പണ്‍ ഫൈനലില്‍ ദ്യോക്കോവിച്ച് ഡെല്‍പോട്രോ പോരാട്ടം; ആരാധകരെ ഞെട്ടിച്ച് നദാല്‍ പിന്മാറി

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍ നൊവാക്ക് ദ്യോക്കോവിച്ച് റാഫേല്‍ നദാല്‍ പോരാട്ടം കാത്തിരുന്നവര്‍ക്ക് നിരാശ. ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ നദാല്‍ സെമിയില്‍ പരിക്കേറ്റ് പിന്മാറിയതോടെ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയാണ് ദ്യോക്കോവിച്ചിന്റെ എതിരാളി. 2009 ലെ യുഎസ് ഓപ്പണില്‍ റോജര്‍ ഫെഡററെ തോല്‍പ്പിച്ച് ചാമ്പ്യനായിരുന്നു ഡെല്‍പോട്രോ. അതിനുശേഷം ഇതാദ്യമായാണ് ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്നത്.

ഡെല്‍പോട്രോയ്‌ക്കെതിരെ രണ്ടു സെറ്റുകള്‍ക്ക് പിന്നിട്ടുനില്‍ക്കവെയായിരുന്നു നദാലിന്റെ പിന്മാറ്റം. ആദ്യ സെറ്റ് 7-6(3) എന്ന നിലയിലും രണ്ടാം സെറ്റ് 6-2 എന്ന നിലയിലും നദാല്‍ തോറ്റിരുന്നു. വലതു കാല്‍മുട്ടില്‍ വേദന വന്നതോടെ താരം പിന്മാറി. കടുത്ത വേദനയോടെയാണ് കളിച്ചിരുന്നതെന്നും കളി ഏകപക്ഷീയമായി മാറുന്നതുകണ്ടാണ് പിന്മാറിയതെന്നും മത്സരശേഷം നദാല്‍ പറഞ്ഞു.

novak

സമീപകാലത്ത് മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരുന്ന താരത്തിന്റെ പിന്മാറ്റം ആരാധകരെ നിരാശരാക്കി. 2014ലെ യുഎസ് ഓപ്പണ്‍ രണ്ടാം സ്ഥാനക്കാരന്‍ കൂടിയായ ജാപ്പനീസ് താരം കെയ് നിഷികോരിയെ തോല്‍പ്പിച്ച ദ്യോക്കോവിച്ചിന് ഇതോടെ യുഎസ് ഓപ്പണ്‍ ചാമ്പ്യനാകാനുള്ള സാധ്യതയേറി. എന്നാല്‍, റോജര്‍ ഫെഡററെ അട്ടിമറിച്ച തനിക്ക് ഇപ്പോഴും മറ്റൊരു അട്ടിമറിക്ക് കെല്‍പ്പുണ്ടെന്ന് ഡെല്‍പോട്രോ പറഞ്ഞു.

വനിതാ വിഭാഗത്തില്‍ ഫൈനലില്‍ കടന്ന് ചരിത്രമായ നവോമി ഒസാക്കയ്‌ക്കൊപ്പം മറ്റൊരുനേട്ടം ലക്ഷ്യമാക്കിയിറങ്ങിയ നിഷികോരിക്ക് പക്ഷേ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. 6-3, 6-2, 6-4 എന്ന നിലയില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ദ്യോക്കോവിച്ച് എതിരാളിയെ കീഴടക്കി. മൂന്നാം യുഎസ് ഓപ്പണ്‍ കിരീടത്തിനും 14ാം ഗ്രാന്‍ഡ്സ്ലാം കിരീടത്തിനുമായാണ് ദ്യോക്കോവിച്ച് ഞായറാഴ്ച കളത്തിലിറങ്ങുക.

Story first published: Saturday, September 8, 2018, 12:20 [IST]
Other articles published on Sep 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+