Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎസ് ഓപണ്‍: മിക്‌സഡ് ഡബിള്‍സ് കിരീടം പെയ്‌സ്-ഹിംഗിസ് സഖ്യത്തിന്

ന്യൂയോര്‍ക്ക്: യുഎസ് ഓപണ്‍ മിക്‌സഡ് ഡബിള്‍സില്‍ ലിയാണ്ടര്‍ പേസ്-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് കിരീടം. അമേരിക്കയില്‍ നിന്നുള്ള സാം ക്വറെ-ബെതാനി മറ്റെക് സാന്‍ഡ് സ് സഖ്യത്തെ 6-4, 3-6, 10-7 എന്ന സ്‌കോറില്‍ മറികടന്നാണ് ഇന്തോ-സ്വിസ് ടീം ചാംപ്യന്മാരായത്. ടീം ഈ വര്‍ഷം നേടുന്ന മൂന്നാം ഗ്രാന്‍സ്ലാം കിരീടമാണിത്. ആസ്‌ത്രേലിയന്‍ ഓപണിലും വിംബിള്‍ഡണിലും പെയ്‌സ്-ഹിംഗിസ് സഖ്യം തന്നെയായിരുന്നു മുന്നില്‍.

42കാരനായ പെയ്‌സ് തന്റെ കരിയറില്‍ നേടുന്ന ഒമ്പതാം ഗ്രാന്‍സ്ലാം കിരീടമാണിത്. അതേ സമയം ഹിംഗിസ് പത്ത് വനിതാ ഡബിള്‍സ് കിരീടവും നാല് മിക്‌സഡ് ഡബിള്‍സ് കിരീടവുമടുക്കം 19 ഗ്രാന്‍സ്ലാം ട്രോഫികള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച വനിതകളുടെ ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സയ്‌ക്കൊപ്പം ഹിംഗിസ് കളിക്കാനിറങ്ങുന്നുണ്ട്.

martinahingis

പുരുഷ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ ടോപ് സീഡ് നോവാക് ജൊകോവിക്കും റോജര്‍ ഫെഡററും ഏറ്റു മുട്ടും. നിലവിലുള്ള ചാംപ്യന്‍ മാര്‍ട്ടിന്‍ സിലികിനെ 6-0, 6-1, 6-2 എന്ന സ്‌കോറില്‍ മറികടന്നാണ് ജൊകോവിക് തുടര്‍ച്ചയായ മൂന്നാം തവണയും കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. സ്റ്റാന്‍ വാവ്‌റിങ്കയെ തോല്‍പ്പിച്ചാണ് ഫെഡറര്‍ ഫൈനലിലെത്തിയത്. സ്‌കോര്‍: 6-4, 6-3, 6-1.

Story first published: Saturday, September 12, 2015, 9:21 [IST]
Other articles published on Sep 12, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+