For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎസ് ഓപ്പണ്‍: സാഹസപ്പെട്ട് സെറീന വില്യംസ് മൂന്നാം റൗണ്ടിലേക്ക്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ സെറീന വില്യംസിന് ജയം. ആര്‍തര്‍ ആഷി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ അമേരിക്കന്‍ താരം കാറ്റി മക്‌നാലിക്ക് എതിരെ സാഹസപ്പെട്ടാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം ജയിച്ചു കയറിയത്. സ്‌കോര്‍ 5-7, 6-3, 6-1. മത്സരത്തില്‍ തുടരെ സെറീനയ്ക്ക് ഷോട്ടുകള്‍ പിഴയ്ക്കുന്നത് ആരാധകര്‍ കണ്ടു. എന്തായാലും യുഎസ് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ തോല്‍ക്കാത്ത പതിവ് സെറീന ഇക്കുറിയും കാത്തു.

സെറീന വില്യംസ്

നേരത്തെ ആദ്യ റൗണ്ടില്‍ റഷ്യന്‍ താരം മരിയ ഷറപ്പോവയെ അടിയറവ് പറയിച്ചാണ് സെറീന രണ്ടാം റൗണ്ടിലെത്തിയത്. എന്നാല്‍ ആദ്യ മത്സരത്തില്‍ കാഴ്ച്ചവെച്ച പ്രകടനത്തിന്റെ ഏഴയലത്തുവരാന്‍ ഇന്നു സെറീനക്കായില്ല. മറുഭാഗത്ത് സെര്‍വ് പാഴാക്കിയതടക്കമുള്ള പിഴവുകള്‍ മുതലെടുക്കാന്‍ 17 -കാരി മക്‌നാലിക്കായി. ആദ്യ സെറ്റ് സ്വന്തമാക്കിയ മക്‌നാലി മറ്റൊരു അട്ടിമറിക്ക് കളമൊരുക്കുകയാണെന്ന പ്രതീതി നല്‍കിയിരുന്നു. എന്നാല്‍ മത്സരത്തിലേക്ക് സെറീന ശക്തമായി തിരിച്ചുവന്നതോടെ ആശങ്കകള്‍ അസ്ഥാനത്തായി.

അവസാന സെറ്റില്‍ പതിനേഴില്‍ പതിനാറ് പോയിന്റും കരസ്ഥമാക്കിയാണ് സെറീന വിജയം ഉറപ്പിച്ചത്. മൂന്നാം റൗണ്ടില്‍ തായ് താരം സെയ് സുവെയോ, ചെക്ക് താരം കരോലിന മുച്ചോവയോ ആകും സെറീനയുടെ എതിരാളി. പിഴവുകള്‍ ആവര്‍ത്തിച്ചാല്‍ ടൂര്‍ണമെന്റില്‍ മുന്നോട്ടു കടക്കുക അസാധ്യമാണ്. വരും മത്സരങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് സെറീന വില്യംസ് മത്സരശേഷം വ്യക്തമാക്കി.

സെറീന വില്യംസ്

നിലവില്‍ ഇതുവരെ 23 തവണ ഗ്രാന്‍ഡ് സ്ലാം കിരീടം ഉയര്‍ത്തിയിട്ടുണ്ട് സെറീന വില്യംസ്. മറുഭാഗത്ത് മക്‌നാലിയാകട്ടെ, യുഎസ് ഓപ്പണ്‍ ആദ്യ റൗണ്ട് കളിക്കുംവരെ നിര്‍ണായക ടൂര്‍ണമെന്റുകളിലെ ഒരു മത്സരം പോലും ജയിച്ചിരുന്നില്ല. നിലവില്‍ ലോക റാങ്കിങ്ങില്‍ 121 ആം സ്ഥാനത്താണ് കാറ്റി മക്‌നാലി.

Story first published: Thursday, August 29, 2019, 11:14 [IST]
Other articles published on Aug 29, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+