For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: കന്നി ഒളിംപിക്‌ സ്വര്‍ണ മെഡല്‍ ലക്ഷ്യമിട്ട് ജോക്കോവിച്ച് തുടങ്ങി

ടോക്യോ: മിന്നും ഫോമില്‍ ടോക്യോ ഒൡപിക്‌സിനെത്തിയ ലോക ഒന്നാം നമ്പര്‍ സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് അനായാസ ജയം. ടോക്യോ ഒളിംപിക്‌സിലെ പുരുഷ വിഭാഗം ടെന്നീസ് സിംഗിള്‍സില്‍ തന്റെ ആദ്യ മല്‍സരത്തില്‍ എതിരാളിയായ ബൊളീവിയയുടെ ഹ്യൂഗോ ഡെല്ലിയനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ജോക്കോവിച്ച് തുടങ്ങിയത്. 6-2, 6-2 എന്ന സ്‌കോറിനായിരുന്നു ലോക ഒന്നാം നമ്പര്‍ താരത്തിന്റെ വിജയം.

ലോക റാങ്കിങില്‍ 135ാം സ്ഥാനത്തുള്ള ഹ്യൂഗോ ഡെല്ലിയന് 34 കാരനായ ജോക്കോവിച്ചിന് മുന്നില്‍ അധികം നേരം ടെന്നീസ് ക്വാര്ട്ടില്‍ പിടിച്ചുനില്‍ക്കാന്‍ പോലുമായില്ല. കരിയറിലെ മികച്ച ഫോമിലുള്ള ജോക്കോവിച്ച് ഒളിംപിക്‌സിലെ കന്നി സ്വര്‍ണ മെഡല്‍ ലക്ഷ്യമിട്ടാണ് ഇത്തവണ ടോക്യോയില്‍ എത്തിയിരിക്കുന്നത്. ഈ വര്‍ഷം മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ ഇതിനോടകം ജോക്കോവിച്ച് സ്വന്തമാക്കിയിട്ടുണ്ട്.

novakdjokovic

ആസ്‌ത്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ കിരീടങ്ങളിലാണ് 2021ല്‍ ജോക്കോവിച്ച് മുത്തമിട്ടത്. കരിയറില്‍ 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടി സ്വപ്‌നക്കുതിപ്പ് തുടരുന്ന ജോക്കോവിച്ചിന് ഇതുവരെ ഒളിംപിക്‌സില്‍ ജേതാവാകാന്‍ കഴിഞ്ഞിട്ടില്ല. 2008 ബെയ്ജിങ് ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയതാണ് ജോക്കോവിച്ചിന്റെ ലോക കായിക മാമാങ്കത്തിലെ ഏറ്റവും മികച്ച പ്രകടനം.

2020 ഫെബ്രുവരി മൂന്ന് മുതല്‍ പുരുഷ വിഭാഗം സിംഗിള്‍സ് റാങ്കിങില്‍ ഒന്നാം സ്ഥാനം തുടരുകയാണ് ജോക്കോവിച്ച്. റൗണ്ട് 32ല്‍ ജര്‍മനിയുടെ ജാന്‍ ലെനാര്‍ഡ് സ്ട്രഫാണ് ജോക്കോവിച്ചിന്റെ എതിരാളി. ബ്രസീലിന്റെ തിയോഗോ മൊണ്ടെയ്‌റോയെ നേരി്ട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്ട്രഫ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. സ്‌കോര്‍: 6-3, 6-4.

Story first published: Saturday, July 24, 2021, 17:17 [IST]
Other articles published on Jul 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+