യുഎസ് ഓപണ്‍: ആന്‍ഡി മുറെയും നദാലും മൂന്നാം റൗണ്ടില്‍
ന്യൂയോര്‍ക്ക്: റാഫേല്‍ നദാലും ആന്‍ഡി മുറെയും യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടില്‍ കടന്നു. നാലാം സീഡും രണ്ടു തവണ ചാംപ്യനുമായിട്ടുള്ള നദാല്‍ ഇറ്റലിയില്‍ നിന്നുള്ള ആന്ദ്രിയാസ് സെപ്പിയെ 6-0, 7-5, 6-1 എന്ന സ്‌കോറിലാണ് കീഴടക്കിയത്.
സ്‌പെയിനില്‍ നിന്നുള്ള മാര്‍സെല്‍ ഗ്രാനോളേഴ്‌സിനെയാണ് ബ്രിട്ടന്‍ താരം കീഴടക്കിയത്. സ്‌കോര്‍: 6-4, 6-1, 6-4. ആന്‍ഡി മുറെ അടുത്ത റൗണ്ടില്‍ ഫ്രാന്‍സില്‍ നിന്നുള്ള ഗില്ലസ് സൈമണിനെ നേരിടും.

പരിക്കിനെ തുടര്‍ന്ന് മത്സരത്തിലേക്ക് തിരിച്ചെത്തിയ സെറിന വില്യംസ് തന്റെ ഫോം മങ്ങിയിട്ടില്ലെന്ന് തെളിയിക്കുന്ന മാസ്മരിക പ്രകടനമാണ് കാഴ്ചവെച്ചത്. റഷ്യന്‍ താരം ഏകത്രീന മകരോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അമേരിക്കന്‍ താരം കീഴടക്കിയത്. രണ്ടാം റൗണ്ടില്‍ വാനിയാ കിങ്ങാണ് സെറീനയുടെ എതിരാളി.
മഴ പലപ്പോഴും കളി തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് ആര്‍തര്‍ ആഷസ് സ്റ്റേഡിയത്തിലെ റൂഫ് മൂടാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായി. എന്നാല്‍ റൂഫ് മൂടിയതോടെ ശബ്ദം വര്‍ധിച്ചതായുള്ള പരാതി കളിക്കാരുടെ ഭാഗത്തു നിന്നു തന്നെയുണ്ട്. പലമ്പോഴും അമ്പയര്‍മാര്‍ കാണികളോട് നിശ്ശബ്ദത പാലിക്കാന്‍ ആവശ്യപ്പെടുന്നതുവരെ കാര്യങ്ങള്‍ നീണ്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications