ബോള്‍ ഗേളിനെ സെക്‌സിയെന്ന് വിളിച്ചു; റഫറിക്ക് കിട്ടിയത് എട്ടിന്റെ പണി
ഫ്‌ളോറന്‍സ്: ടെന്നിസ് മത്സരത്തിനിടെ ബോള്‍ ഗേളിനെ സെക്‌സിയെന്ന് വിളിച്ച് മാച്ച് റഫറിയെ എടിപി (അസോസിയേഷന്‍ ഓഫ് ടെന്നിസ് പ്രൊഫഷനല്‍സ്) സസ്‌പെന്‍ഡ് ചെയ്തു. ഇറ്റലിയിലെ ഫ്‌ളോറന്‍സില്‍ നടന്ന ഏടിപി മെന്‍സ് ടെന്നിസ് ടൂര്‍ണമെന്റിനിടെയാണ് വിവാദപരമായ സംഭവം. മത്സരത്തിന്റെ ഇടവേളയ്ക്കിടെ മത്സരം നിയന്ത്രിച്ചിരുന്ന ജിയാന്‍ലൂക്ക മൊസ്‌കറെല്ല ബോള്‍ ഗേളിനോട് അപമര്യാദയായി സംസാരിക്കുകയായിരുന്നു.
നീ വളരെ സെക്‌സിയാണ്,നീ ശാരീരികവും മാനസികവുമായി ഹോട്ടാണോ എന്നാണ് റഫറി ചോദിച്ചത്. റഫറിയുടെ മോശം പെരുമാറ്റത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. വീഡിയോ ശ്രദ്ധയില്‍പെട്ടതിന് പിന്നാലെ റഫറിയെ സസ്‌പെന്‍ഡ് ചെയ്ത എടിപി വൃത്തങ്ങള്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെയും ഇത്തരത്തില്‍ മോശം പെരുമാറ്റം മൊസ്‌കറെല്ലയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്.

ഇതിനെത്തുടര്‍ന്ന് വിലക്കും നേരിട്ടിട്ടുണ്ട്. മൊസ്‌കറെല്ലയുടെ പെരുമാറ്റത്തിനെതിരേ വലിയ പ്രതിഷേധമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയരുന്നത്. കഴിഞ്ഞ വര്‍ഷവും മോശം പെരുമാറ്റത്തിന്റെ പേരില്‍ പുരുഷ റഫറിമാര്‍ വിലക്ക് നേരിട്ടിരുന്നു.ഓസ്ട്രിയയുടെ നിക്ക് ക്രിഗിയോസിന്റെ സ്വീഡിഷ് റഫറി മുഹമ്മദ് ലയാനിക്ക് രണ്ട് മത്സരങ്ങളില്‍ വിലക്ക് ലഭിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications