For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിയോ ഒളിംപിക്‌സ്: പേയ്‌സ്- ബൊപ്പണ്ണ സഖ്യത്തിന്റെ തോല്‍വിക്ക് പിന്നില്‍ കാരണമുണ്ട്, ഭൂപതി പറയുന്നു

ദില്ലി: റിയോ ഒളിംപിക്‌സില്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ ടീമിം പുറത്തായതിനെക്കുറിച്ച് പ്രതികരണവുമായി ടെന്നീസ് താരം മഹേഷ് ഭൂപതി. റിയോ ഒളിംപിക്‌സിന് മുമ്പുതന്നെ ഏഴാം ഒളിംപിക്‌സില്‍ പങ്കെടുക്കാനുള്ള ഒരുക്കങ്ങളെല്ലാം പേയ്‌സ് പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ബൊപ്പണ്ണയ്ക്കും പേയ്‌സിനും ഒരുമിച്ച് പരിശീലിക്കാനുള്ള അവസരങ്ങള്‍ കുറഞ്ഞതാണ് ആദ്യ റൗണ്ട് മത്സരത്തില്‍ നിന്നുതന്നെ ടീം പുറത്തായതെന്നാണ് ഭൂപതിയുടെ വിലയിരുത്തല്‍.

18 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയ പേയ്‌സ് റിയോ ഒളിംപിക്‌സില്‍ രണ്ടാം ഒളിംപിക്‌സ് മെഡല്‍ ലക്ഷ്യമിട്ടിരുന്നു. ഈ സ്വപ്‌നമാണ് ആദ്യ റൗണ്ടില്‍ തകര്‍ന്നുവീണത്. ഒരു മണിക്കൂര്‍ 24 മിനിറ്റ് നീണ്ടുനിന്ന കളിക്കൊടുവിലാണ് പേയ്‌സ് ബൊപ്പണ്ണ സഖ്യം പരാജയം സമ്മതിച്ച് പുറത്തുവന്നത്. ഒളിംപിക്‌സ് മത്സരത്തിന് തയ്യാറെടുക്കുമ്പോള്‍ പൂര്‍ത്തിയാക്കേണ്ട പരിശീലനം ഇരുവരും ചേര്‍ന്ന് നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുന്ന ഭൂപതി കഴിഞ്ഞ ഒളിംപിക്‌സിനുള്ള തയ്യാറെടുപ്പെടിനിടെ പേയ്‌സും താനും ചേര്‍ന്ന് പരിശീലനത്തിന് സമയം കണ്ടെത്തിയതിനെക്കുറിച്ചും ഓര്‍മിക്കുന്നു.

leander-paes-mahesh-bhupathi

റിയോ ഒളിംപിക്‌സ് പുരുഷ ഡബിള്‍സിനുള്ള ബൊപ്പണ്ണയുടെ ആദ്യത്തെ ചോയ്‌സ് സാകേത് മയ്‌നേനിയായിരുന്നു എന്നാല്‍ ഇന്ത്യന്‍ ടെന്നീസ് അസോസിയേഷനാണ് പേയ്‌സും ബൊപ്പണ്ണയും ഉള്‍പ്പെട്ട ടീമായിരിക്കണം റിയോയില്‍ മത്സരിക്കേണ്ടതെന്ന തീരുമാനം കൈക്കൊണ്ടത്. ദക്ഷിണ കൊറിയക്കെതിരെ നടന്ന ഡേവിസ് കപ്പിലാണ് പേയ്‌സും ബൊപ്പണ്ണയും ഒരുമിച്ച് കളിച്ചത്. എന്നാല്‍ ഒളിംപിക്‌സില്‍ മികച്ച പ്രകടനം കാഴ്ചവയെക്കാന്‍ അത് അപര്യാപ്തമാണെന്നും മഹേഷ് ഭൂപതി ചൂണ്ടിക്കാണിക്കുന്നു. പേയ്‌സിനൊപ്പം കളിക്കാന്‍ താന്‍ ഒരുക്കമല്ലെന്ന ബൊപ്പണ്ണയുടെ പ്രഖ്യാപനവും ഇതിനിടെ ടെന്നീസ് അസോസിയേഷനെ പ്രതിസന്ധിയിലാക്കിയിരുന്നു.

ഒന്നോ രണ്ടോ ടൂര്‍ണ്ണമെന്റുകള്‍ ഇരുവരും ഒരുമിച്ച് കളിച്ചിരുന്നുവെങ്കില്‍ വിജയത്തിന് മുതല്‍ക്കൂട്ടാവുമെന്നും പേയ്‌സിന്റെ സഹകളിക്കാരനായിരുന്ന ഭൂപതി ചൂണ്ടിക്കാണിക്കുന്നു. ഉയര്‍ന്ന തലത്തിലുള്ള കുറച്ച് ടൂര്‍ണ്ണമെന്റുകള്‍ ഒരുമിച്ച് കളിക്കേണ്ടതും അനിവാര്യമാണ്. വനിതഡബിള്‍സില്‍ സാനിയ മിര്‍സ- പ്രാര്‍ത്ഥ തോംബര്‍ സഖ്യത്തിന്റെയും പുരുഷ ഡബിള്‍സില്‍ പേയെസ്- ബൊപ്പണ്ണ സഖ്യത്തിന്റെ തോല്‍വിയും ഇന്ത്യന്‍ ടെന്നീസിന് കനത്ത തിരിച്ചടി നല്‍കിയ സാഹചര്യത്തിലാണ് മഹേഷ് ഭൂപതിയുടെ പ്രതികരണം.

Story first published: Monday, August 8, 2016, 13:26 [IST]
Other articles published on Aug 8, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+