പാരിസ്: ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗാസ്‌കറ്റിനെ തോല്‍പ്പിച്ച് ലോക രണ്ടാം നമ്പര്‍ ആന്‍ഡി മുറെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കടന്നു. സ്‌കോര്‍: 5-7, 7-6, 6-2, 6-0, 6-2. നിലവിലുള്ള ചാംപ്യന്‍ സ്റ്റാന്‍ വാവ്രിങ്കയാണ് അടുത്ത റൗണ്ടില്‍ ബ്രിട്ടീഷ് താരത്തിന്റെ എതിരാളി.
ക്വാര്‍ട്ടര്‍ ഫൈനലില്‍ അണ്‍സീഡഡ് താരം ആല്‍ബെര്‍ട്ട് റാമോസ് വിനോലസിനെ 6-2, 6-1, 7-6 എന്ന സ്‌കോറില്‍ മറികടന്നാണ് സ്വിസ് താരം അവസാന നാലില്‍ ഇടം പിടിച്ചത്. അതേ സമയം വനിതകളുടെ സിംഗിള്‍സില്‍ അട്ടിമറികള്‍ തുടരുകയാണ്.

അണ്‍സീഡഡ് താരം ട്വെറ്റാന പിറോങ്കോവോയ് തോറ്റ് രണ്ടാം നമ്പര്‍ താരം ആഗ്നീസ്‌ക റഡവാന്‍സ്‌കയും ആസ്‌ത്രേലിയയുടെ സാമന്താ സ്‌റ്റോസറിനോട് തോറ്റ് ആറാം സീഡ് സിമോണ ഹാലെപ്പും പ്രീക്വാര്‍ട്ടറില്‍ നിന്നും പുറത്തായി. വനിതാ ഡബിള്‍സില്‍ നിന്നും ഇന്ത്യയുടെ സാനിയാ മിര്‍സ-മാര്‍ട്ടീന ഹിന്‍ഗിസ് സംഖ്യവും നേരത്തെ പുറത്തായിരുന്നു. വനിതാ സിംഗിള്‍സില്‍ ആദ്യ എട്ടു റാങ്കുകാരില്‍ അഞ്ചു പേരും പുറത്തായിയെന്നതാണ് ഇത്തവണത്തെ പ്രത്യേകത.