Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രഞ്ച് ഓപ്പണിന് ഞായറാഴ്ച കൊടിയുയരും

റോളണ്ട് ഗരോസ്: ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിന് ഞായറാഴ്ച തുടക്കം. ടൂര്‍ണ്ണമെന്റിന്റെ ഒന്നാം ദിവസം പുരുഷ വിഭാഗത്തില്‍ അഞ്ചാം സീഡ് കീ നിഷികോരി, എട്ടാം സീഡ് മിലോസ് റോണിച്ച് തുടങ്ങിയവര്‍ ഇറങ്ങും.

വനിതാ വിഭാഗത്തില്‍ ആറാം സീഡ് സിമോണ ഹാലെപ്പ്, എലേന വെസ്‌നിന തുടങ്ങിയവര്‍ മത്സരിക്കും. പുരുഷ വിഭാഗത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാര്‍ വാവ്‌റിങ്കയും വനിതാ വിഭാഗത്തില്‍ ഒന്നാം റാങ്കുകാരിയായ യു എസിന്റെ സെറീന വില്യംസുമാണ് നിലവിലെ ജേതാക്കള്‍.

French open

പാരീസിലെ റോളണ്ട് ഗാരോസ് സ്‌റ്റേഡിയത്തില്‍ നടത്തുന്ന ടെന്നീസ് ടൂര്‍ണ്ണമെന്റാണ് ഫ്രഞ്ച് ഓപ്പണ്‍. ഇന്ന് കളിമണ്‍ കോര്‍ട്ട് ഉപയോഗിക്കുന്ന ഏക ഗ്രാന്റ്സ്ലാം ടൂര്‍ണ്ണമെന്റാണ് ഇത്. മെയ് ജൂണ്‍ മാസങ്ങളിലെ ഏതെങ്കിലും രണ്ട് ആഴ്ചകളിലാണ് സാധാരണ ഗതിയില്‍ ടൂര്‍ണ്ണമെന്റ് നടത്തുന്നത്.

ലോക ഒന്നാം നമ്പര്‍ നൊവാക്ക് ദ്യോകോവിച്ച് കളിമണ്‍ കോര്‍ട്ടില്‍ കപ്പുയര്‍ത്തുമോ എന്നതാണ് ഇത്തവണ ആരാധകര്‍ ഉറ്റുനോക്കുന്നത്. ലോക മൂന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ പരിക്ക് മൂലം പിന്‍മാറിയതാണ് ടൂര്‍ണ്ണമെന്റിന് മുമ്പുള്ള പ്രധാന വാര്‍ത്ത. കഴിഞ്ഞ കുറച്ച് നാളുകളായി അലട്ടുന്ന പുറം വേദനയില്‍ നിന്നും പൂര്‍ണ്ണമായും മോചിതനാകാത്തതിനാലാണ് പിന്‍മാറ്റമെന്ന് സ്വിസ് ഇതിഹാസതാരം തന്നെയാണ് ഫേസ് ബുക്കിലൂടെ അറിയിച്ചത്.

2009ലെ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനാണ് ഫെഡറല്‍. 199ലെ യുഎസ് ഓപ്പണിന് ശേഷം ഇതാദ്യമായാണ് ഫെഡറര്‍ക്ക് ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണ്ണമെന്റ് നഷ്ടമാകുന്നത്. തുടര്‍ച്ചയായി 65 ഗ്രാന്‍ഡ്സ്ലാം ടൂര്‍ണ്ണമെന്റുകളില്‍ പങ്കെടുത്ത താരമെന്ന ചരിത്ര നേട്ടത്തിന് ഉടമയാണ് 34 കാരനായ ഫെഡറര്‍.

Story first published: Sunday, May 22, 2016, 11:43 [IST]
Other articles published on May 22, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+