Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രഞ്ച് ഓപ്പണ്‍; ലോക രണ്ടാം നമ്പര്‍ താരം ആന്‍ഡ്രി മുറൈ മൂന്നാം റൗണ്ടില്‍

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ മാത്യാസ് ബോര്‍ഗനെ അഞ്ച് സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് ലോക രണ്ടാം നമ്പര്‍ കളിക്കാരന്‍ ആന്‍ഡ്രി മുറെ മൂന്നാം റൗണ്ടില്‍ തന്റെ ആധിപത്യം സ്ഥാപിച്ചു. ഈ കളി തോറ്റിരുന്നെങ്കില്‍ എട്ടു വര്‍ഷത്തിനിടെ ഏറ്റവും നേരത്തെ പുറത്താകുന്ന താരമാകുമായിരുന്നു ആന്‍ഡ്രി മുറെ. ഇതിന് മുമ്പ് രണ്ടാം റൗണ്ടില്‍ അവസാനം പുറത്തായത് എട്ട് വര്‍ഷം മുമ്പായിരുന്നു.

6-2,2-6,4-6,6-2,6-3 പോയിന്റുകള്‍ക്കാണ് ലോക നൂറ്റി അറുപത്തിനാലാം താരം മര്‍ത്യാസ് ബോര്‍ഗനെ പരാജയപ്പെടുത്തിയത്. മാത്യാസ് നല്ല കളിക്കാരനാണെന്നും നല്ലൊരു ഭാവിയുണ്ടെന്നും മുറൈ പറഞ്ഞു. അതേസമയം വനിത ഡബിള്‍സില്‍ സാനിയ മിര്‍സ- മാര്‍ട്ടീന ഹിംഗിസ് സഖ്യം ഫ്രഞ്ച് ഓപ്പണില്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. റഷ്യന്‍ ജോഡികളായ ഡാര്യ കക്റ്റിന-അലക്‌സാന്‍ഡ്ര പനോവ സഖ്യത്തെയാണ് പരാജപ്പെടുത്തിയത്.

Andry Murray

പുരുഷന്‍മാരുടെ ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയും റുമാനിയന്‍ താരം ഫ്‌ളോറിന്‍ മെര്‍ജിയയും ഫ്രഞ്ച് ജോഡിയായ സ്റ്റിവന്‍ റോബര്‍ട്ട്-അലക്‌സാന്‍ഡ്രെ സിഡോരെന്‍ങ്കോ സഖ്യത്തെ 6-2, 6-2 ന് മറികടന്നു. കഴിഞ്ഞ വര്‍ഷം ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയ ജാപ്പനീസ് താരം കെയി നിഷിക്കോരിയും മൂന്നാം രണ്ടില്‍ പ്രവേശിച്ചു.

വനിതകളില്‍ നാലാം സീഡ് ഗാര്‍ബൈന്‍ മുഗുരൂസ, ആറാം സീഡ് സിമോണ ഹോലെപ്, പത്താം സീഡ് പെട്ര ക്വിറ്റോവ, പതിനൊന്നാം സീഡ് ലൂസി സഫറോവ, പതിമൂന്നാം സീഡ് സ്വെറ്റ്‌ലാന കുസ്‌നെട്‌സോവ എന്നിവരും മബന്നാം റൗണ്ടില്‍ എത്തി.

Story first published: Thursday, May 26, 2016, 14:08 [IST]
Other articles published on May 26, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+