ട്രാഫിക് നിയമം ലംഘിച്ചാലെന്താ... സാനിയയ്ക്ക് ഇതാ ഖേല്‍ രത്‌ന
ദില്ലി: ട്രാഫിക് നിയമ ലംഘനം നടത്തിയതിന് സാനിയ മിര്‍സയിക്ക് പിഴയിട്ടു എന്ന വാര്‍ത്തയാണ് ദേശീയ മാധ്യമങ്ങളും ഓണ്‍ ലൈന്‍ ലോകവും ആഘോഷിച്ചുകൊണ്ടിരിയ്ക്കുന്നത്. എന്നാല്‍ ഇത്ര പെട്ടെന്ന് കാര്യങ്ങള്‍ മാറിമറിയും എന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
കാരണം ഈ വര്‍ഷത്തെ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം മറ്റാര്‍ക്കുമല്ല... ടെന്നീസ് സുന്ദരി സാനിയ മിര്‍സ തന്നെ. സാനിയയെ ഖേല്‍രത്‌ന പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തുകഴിഞ്ഞു.
സാനിയ മിര്‍സയ്ക്ക് ഖേല്‍ രത്‌ന പുരസ്‌കാരം ലഭിയ്ക്കുമ്പോള്‍ ഒരു പുതിയ ചരിത്രം കൂടിയാണ് കുറിയ്ക്കപ്പെടുന്നത്.

ടെന്നീസില്‍ രണ്ടാമത്
ഖേല്‍ രത്‌നയുടെ ചരിത്രത്തില്‍ ഇത് രണ്ടാമതാണ് ഒരു ടെന്നീസ് താരത്തിന് പുരസ്കാരം ലഭിയ്ക്കുന്നത്.

ഇടവേളയ്ക്ക് ശേഷം
ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഖേല്‍ രത്‌ന പുരസ്‌കാരം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ആര്‍ക്കും പുരസ്‌കാരം നല്‍കിയിരുന്നില്ല.

പിന്തള്ളിയത് പ്രമുഖരെ
ബാഡ്മിന്റണ്‍ താരം കെ ശ്രീകാന്ത്, ഡിസ്കസ് ത്രോ താരം സീമ പൂനിയ എന്നിവരെ പിന്തള്ളിയാണ് സാനിയയ്ക്ക് പുരസ്‌കാര നേട്ടം.

അര്‍ജുന അവാര്‍ഡ്
2004 ല്‍ സാനിയ മിര്‍സയ്ക്ക് അര്‍ജുന അവാര്‍ഡ് ലഭിച്ചിരുന്നു.

പത്മശ്രീ
2006 ലാണ് സാനിയ മിര്‍സയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്.

ലോക ഒന്നാം നമ്പര്‍
സാനിയ മിര്‍സ ഇപ്പോള്‍ വനിത ഡബിള്‍സില്‍ ലോക ഒന്നാം മ്പര്‍ താരമാണ്. മാര്‍ട്ടിന ഹിംഗിസ് ആണ് സാനിയയുടെ പങ്കാളി.

ട്രാഫിക് നിയമലംഘനം
കാറിന്റെ നമ്പര്‍ പ്ലേറ്റ് നിയമാനുസൃതം അല്ലെന്ന് കാണിച്ചാണ് കഴിഞ്ഞ ദിവസം സാനിയ മിര്‍സയ്ക്ക് പിഴ അടയ്‌ക്കേണ്ടി വന്നത്. 200 രൂപയായിരുന്നു പിഴ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications