വിരമിക്കാനോ? എതിരാളികള്‍ ജാഗ്രതൈ.. ഫെഡറര്‍ കളി തുടരും, ദുബായ് ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കും
ദുബായ്: അന്താരാഷ്ട്ര ടെന്നീസില്‍ നിന്നും അധികം വൈകാതെ വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ കാറ്റില്‍ പറത്തി സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍. 2020ലെ ദുബായ് ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുമെന്ന് നിലവിലെ ജേതാവും 37കാരനുമായ താരം അറിയിച്ചു. അടുത്തിടെ ദുബായില്‍ നടന്ന എടിപി ടൂര്‍സ് സിംഗിള്‍സില്‍ ഫെഡറര്‍ കിരീടമണിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ കരിയറിലെ നൂറാമത് എടിപി സിംഗിള്‍സ് കിരീടമായിരുന്നു ഇത്. ഇതോടെ ഇതിഹാസതാരം ജിമ്മി കോണേഴ്‌സിനു ശേഷം ഈ നേട്ടം കൈവരിച്ച ആദ്യ താരമായും ഫെഡറര്‍ മാറിയിരുന്നു. കഴിഞ്ഞ തവണത്തെ ജേതാവായ സ്‌റ്റെഫാനോസ് സിറ്റ്‌സിപാസിനെ 6-4, 6-4നണ് ഫൈനലില്‍ ഫെഡറര്‍ കെട്ടുകെട്ടിച്ചത്.

കരിയറില്‍ 100 എടിപി കിരീടങ്ങളെന്ന അപൂര്‍വ നാഴികകല്ല് പിന്നിട്ട ഫെഡററെ ദുബായ് ചാംപ്യന്‍ഷിപ്പ് സിഇഒയായ കോം മക്ലോഗ്ലിന്‍ അഭിനന്ദിച്ചു. അവിസ്മരണീയ നേട്ടം പൂര്‍ത്തിയാക്കിയ ഫെഡറര്‍ക്കു അഭിനന്ദനങ്ങള്‍. എട്ടാം തവണയാണ് അദ്ദേഹം ദുബായ് ചാംപ്യന്‍ഷിപ്പില്‍ ജേതാവായത്. മറ്റൊരു താരത്തിനും ഇത്രയുമധികം തവണ ഇവിടെ ചാംപ്യനാവാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2003ലാണ് ഫെഡറര്‍ ആദ്യമായി ദുബായ് ചാംപ്യന്‍ഷിപ്പില്‍ കിരീടമണിഞ്ഞത്. ഇപ്പോള്‍ 16 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഫെഡററെയും വനിതാ വിഭാഗത്തിലെ ചാംപ്യനായ ബെലിന്‍ഡ ബെന്‍സിച്ചിനെയും 2020ലും സ്വാഗതം ചെയ്യുന്നതായി മക്ലോഗ്ലിന്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications