Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്വിസ് ഇന്‍ഡോര്‍; സിറ്റ്‌സിപാസിനെ തോല്‍പ്പിച്ച് ഫെഡറര്‍ ഫൈനലില്‍, സീസണിലെ 50-ാം വിജയം

ബാസെല്‍: ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ സ്വിസ് ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ 6-4, 6-4 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ഫെഡററുടെ കുതിപ്പ്. ഇതോടെ ഈ സീസണില്‍ 50-ാം ജയവും ഫെഡറര്‍ സ്വന്തമാക്കി. പതിനാറാം തവണയാണ് ഫെഡറര്‍ ഒരു സീസണില്‍ ഇത്രയും മത്സരങ്ങള്‍ ജയിക്കുന്നത്. ഈ റെക്കോര്‍ഡും ഫെഡററുടെ പേരിലാണ്.

സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ മുന്‍ വര്‍ഷങ്ങളിലേത് ഉള്‍പ്പെടെ തുടര്‍ച്ചയായ 23-ാം ജയമാണ് ഫെഡറര്‍ കുറിച്ചത്. സ്വിസ് ഇന്‍ഡോറില്‍ 10-ാം കിരീടം ലക്ഷ്യമിടുന്ന താരത്തിന് സെമി ഫൈനലില്‍ കടുത്ത പോരാട്ടമാണ് നേരിടേണ്ടിവരികയെന്ന് പ്രതീക്ഷിച്ചെങ്കിലും ഗ്രീക്ക് യുവതാരത്തിന് ഫെഡററുടെ മികവിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ബാസെലില്‍ ഒരിക്കല്‍ക്കൂടി ഫൈനലിലെത്തി എന്നത് അവിശ്വസനീയമാണെന്നാണ് സ്വിസ് താരത്തിന്റെ പ്രതികരണം.

rogerfederer

മത്സരത്തില്‍ 28 വിന്നറുകളാണ് ഫെഡറര്‍ പായിച്ചത്. ആദ്യ സെറ്റില്‍ മാത്രം 10 തവണ നെറ്റിലെത്തിയ താരം 9 തവണയും വിജയംകണ്ടു. ഫൈനലില്‍ ഓസ്‌ട്രേലിയന്‍ കൗമാരതാരം ഡി മിനൗര്‍ ആണ് ഫെഡററുടെ എതിരാളി. ആദ്യ സെമിയില്‍ മിനൗര്‍ അമേരിക്കയുടെ റെല്ലി ഒപെല്‍ക്കയെ 7-6, 6-7, 7-6 എന്ന കടുത്ത പോരാട്ടത്തിനൊടുവില്‍ കീഴടക്കി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഫെഡറര്‍ 10-ാം കിരീടമുയര്‍ത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Story first published: Sunday, October 27, 2019, 12:19 [IST]
Other articles published on Oct 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+