Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇറ്റാലിയന്‍ ഓപ്പണ്‍: റിപ്ലേയില്‍ തുടര്‍ച്ചയായ രണ്ടാം തവണയും സ്വിറ്റോലിനയ്ക്ക് കിരീടം

റോം: കഴിഞ്ഞ വര്‍ഷത്തേതിനു സമാനമായ ഫൈനലില്‍ തുടര്‍ച്ചയായ രണ്ടാം തവണയും നിലവിലെ ലോക ഒന്നാം നമ്പറായ റൊമാനിയയുടെ സിമോണ ഹലെപ്പിനെ പരാജയപ്പെടുത്തി ഉക്രെയ്‌ന്റെ എലീന സ്വിറ്റോലിന ഇറ്റാലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ കിരീടം നേടി. കഴിഞ്ഞ സീസണില്‍ കലാശപ്പോരില്‍ പൊരുതി നോക്കിയ ഹലെപ്പിന് ഇത്തവണ സ്വിറ്റോലിനോയ്ക്കു മുന്‍പില്‍ എളുപ്പത്തില്‍ അടിയറവ് പറയേണ്ടിവരികയായിരുന്നു.

svitolina

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സ്വിറ്റോലിന ഇത്തവണ ഹലെപ്പിനെ നിഷ്പ്രഭമാക്കിയത്. സ്‌കോര്‍: 6-0, 6-4. ഇറ്റാലിയന്‍ ഓപ്പണില്‍ നിലവില്‍ ലോക റാങ്കിങില്‍ നാലാം സ്ഥാനക്കാരിയായ സ്വിറ്റോലിനയുടെ രണ്ടാം കിരീട നേട്ടം കൂടിയാണിത്. കഴിഞ്ഞ തവണ നടന്ന കലാശപ്പോരില്‍ ആദ്യ സെറ്റ് നേടിയതിനു ശേഷമായിരുന്നു ഹലെപ്പ് സ്വിറ്റോലിനയോട് തോല്‍വി സമ്മതിച്ചത്. 4-6, 7-5, 6-1 എന്ന സ്‌കോറിനായിരുന്നു 2017ല്‍ സ്വിറ്റോലിനയുടെ വിജയവും കിരീട നേട്ടവും. ഇറ്റാലിയന്‍ ഓപ്പണില്‍ ഇതുവരെ ഹലെപ്പിന് കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല.

Story first published: Monday, May 21, 2018, 15:16 [IST]
Other articles published on May 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+