Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സുമിത് നാഗലിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ യോഗ്യതാ കടമ്പ കടക്കാനായില്ല

മെല്‍ബണ്‍: ഇത്തവണ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാമെന്ന സ്വപ്‌നം ഇന്ത്യന്‍ ടെന്നീസ് താരം സുമിത് നാഗലിന് സഫലമായില്ല. യോഗ്യതാ റൗണ്ടില്‍ നാഗല്‍ തന്നേക്കാള്‍ റാങ്കിങ്ങില്‍ ഏറെ പിറകിലുള്ള ഈജ്പ്തിന്റെ മുഹമ്മദ് സഫ്‌വാത്തിനോട് തോറ്റു. സ്‌കോര്‍ 6-7, 2-6. ആദ്യ സെറ്റില്‍ പിടിച്ചുനിന്നെങ്കിലും രണ്ടാം സെറ്റില്‍ തീര്‍ത്തും മങ്ങിയ പ്രകടനമാണ് സുമിത് പുറത്തെടുത്തത്.

ലോക റാങ്കിങ്ങില്‍ 128-ാം സ്ഥാനത്തുള്ള നാഗല്‍ സപ്തംബറില്‍ നടന്ന ബ്യൂണസ് ഐറിസ് എടിപി ചാലഞ്ചറില്‍ കിരീടം നേടിയിരുന്നു. ഇന്ത്യന്‍ ടെന്നീസിലെ ഭാവി താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സുമത് കഴിഞ്ഞവര്‍ഷം യുഎസ് ഓപ്പണില്‍ കളിക്കാന്‍ യോഗ്യത നേടിയിരുന്നു. ആദ്യ റൗണ്ടില്‍ ഇതിഹാസതാരം റോജര്‍ ഫെഡറര്‍ക്കെതിരെ കളിക്കുകയും ആദ്യ സെറ്റ് സ്വന്തമാക്കുകയും ചെയ്ത് ശ്രദ്ധേയനായി. യുഎസ് ഓപ്പണില്‍ ഫെഡറര്‍ക്കെതിരെ ആദ്യ സെറ്റ് നേടുന്ന നാലാമത്തെ മാത്രം താരമാണ് ഇന്ത്യയുടെ ഇരുപത്തിരണ്ടുകാരന്‍.

sumit nagal

ഇന്ത്യയുടെ രാംകുമാര്‍ രാംനാഥനും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാന്‍ അര്‍ഹത നേടിയില്ല. യോഗ്യതാ റൗണ്ടില്‍ ഫെഡറിക്കോ കൊറിയയോട് തോറ്റു. യോഗ്യത തേടിയ ഇന്ത്യയുടെ ഏക വനിതാ താരം അങ്കിതാ റെയ്‌നയ്ക്കും കടമ്പ കടക്കാനായില്ല. ബള്‍ഗേറിയയുടെ വിക്ടോറിയ തൊമാവയോട് 2-6, 6-7 എന്ന സ്‌കോറിന് അങ്കിത പരാജയപ്പെട്ടു. അതേസമയം, പ്രജ്‌നേഷ് ഗുണേശ്വരന്‍ രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.

Story first published: Thursday, January 16, 2020, 14:00 [IST]
Other articles published on Jan 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+