Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ടെന്നീസ് സെന്‍സേഷന്‍ സുമിത് നാഗലിന് റാങ്കിങ്ങില്‍ വീണ്ടും കുതിപ്പ്

ലണ്ടന്‍: ഇന്ത്യന്‍ ടെന്നീസ് യുവതാരം സുമിത് നാഗലിന് എടിപി റാങ്കിങ്ങില്‍ വീണ്ടും നേട്ടം. കഴിഞ്ഞയാഴ്ച 135-ാം റാങ്കിലുണ്ടായിരുന്ന താരം 6 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 129-ാം റാങ്കിലെത്തി. കരിയറിലെ ഉയര്‍ന്ന റാങ്കുകൂടിയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ബ്യൂണസ് ഐറിസ് എടിപി ചാലഞ്ചറില്‍ കിരീടം നേടിയശേഷം സുമിത് നാഗല്‍ എടിപി ചാലഞ്ചര്‍ കാംപിനാസ് ടെന്നീസ് ടൂര്‍ണമെന്റില്‍ സെമി ഫൈനലിലും കടന്നിരുന്നു.

ബ്യൂണസ് ഐറിസില്‍ കിരീടം നേടിയതിനെ തുടര്‍ന്ന് സുമിത് റാങ്കിങ്ങില്‍ വമ്പന്‍ കുതിപ്പാണ് നടത്തിയത്. 26 സ്ഥാനങ്ങളാണ് അന്ന് സുമിത് മുന്നോട്ടുകയറി. അതേസമയം, എടിപി ചാലഞ്ചര്‍ കാംപിനാസില്‍ ഫൈനലിലേക്ക് കടക്കാനായില്ല. സെമിയില്‍ അര്‍ജന്റീനയുടെ തന്നെ യുവാന്‍ പാബ്ലോ ഫിക്കോവിച്ച് 4-6, 1-6 എന്ന സ്‌കോറില്‍ ഇന്ത്യന്‍ താരത്തിനെ അട്ടിമറിച്ചു. നേരത്തെ യുഎസ് ഓപ്പണില്‍ റോജര്‍ ഫെഡററെ നേരിട്ടും സുമിത് ശ്രദ്ധേയനായിരുന്നു.

sumitnagal

ഹരിയാനയിലെ ജാജര്‍ ജില്ലയില്‍ നിന്നുള്ള താരമാണ് നാഗല്‍. ഗ്രാന്റ്സ്ലാമില്‍ താരത്തിന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു യുഎസ് ഓപ്പണിലേത്. 2015ലെ വിംബിണ്‍ഡണ്‍ ബോയ്‌സ് ഡബിള്‍സ് കിരീടം നേടിയതാണ് നാഗലിന്റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം. ജൂനിയര്‍ ഗ്രാന്റ്സ്ലാം സ്വന്തമാക്കിയ ഇന്ത്യയുടെ ആറാമത്തെ താരമായും നാഗല്‍ മാറിയിരുന്നു.

ഇന്ത്യയുടെ മുന്‍ ടെന്നീസ് ഇതിഹാസം മഹേഷ് ഭൂപതിയുടെ കണ്ടെത്തല്‍ കൂടിയാണ് നാഗല്‍. 2007ലാണ് നാഗലിന്റെ പ്രതിഭയെ ഭൂപതി തിരിച്ചറിയുന്നത്. 2018ഓടെ ഇന്ത്യയില്‍ നിന്നും ആദ്യ ഗ്രാന്റ്സ്ലാം ചാമ്പ്യനെ സൃഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ അപ്പോളോ മിഷന്‍ 2018 എന്ന പദ്ധതിയിലേക്കു നാഗലിനെ അദ്ദേഹം ഉള്‍പ്പെടുത്തുകയായിരുന്നു. ആ സമയത്തു നാഗലിനു 10 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

Story first published: Monday, October 7, 2019, 14:00 [IST]
Other articles published on Oct 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+