Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഡ്രിഡിലെ കളിമണ്‍ കോര്‍ട്ടില്‍ റാഫേല്‍ നദാലിനെ ഞെട്ടിച്ച് സിറ്റ്‌സിപാസ്

മാഡ്രിഡ്: കളിമണ്‍ കോര്‍ട്ടിലെ രാജകുമാരനെന്നറിയപ്പെടുന്ന റാഫേല്‍ നദാലിനെ സ്വന്തം നാട്ടില്‍ തറപറ്റിച്ച് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസ്. മാഡ്രിഡ് ഓപ്പണില്‍ 6-4, 2-6, 6-3 എന്ന സ്‌കോറിനായിരുന്നു സിറ്റ്‌സിപാസിന്റെ വിജയം. സെമിയില്‍ ഡൊമനിക് തീമിനെ തോല്‍പ്പിച്ച നൊവാക് ദ്യോക്കോവിച്ച് ആണ് ഫൈനലില്‍ സിറ്റ്‌സിപാസിന്റെ എതിരാളി.

stefanos tsitsipas

ഇരുപതുകാരനായ സിറ്റ്‌സിപാസിന്റെ കരിയറിലെ വലിയ വിജയങ്ങളിലൊന്നാണിത്. നേരത്തെ മൂന്നുതവണ നദാലുമായി ഏറ്റുമുട്ടിയപ്പോഴും സിറ്റ്‌സിപാസിന് തോല്‍വിയായിരുന്നു ഫലം. എതിരാളിക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച താരം 16 ബ്രേക്ക് പോയന്റുകളില്‍ 11ഉം രക്ഷിച്ചെടുത്തു. പിഴവുകളില്ലാത്ത പ്രകടനം തന്നെയാണ് സിറ്റ്‌സിപാസിന് ഫൈനലിലും ഇടം നല്‍കിയത്.

മറ്റൊരു മത്സരത്തില്‍ ദ്യോക്കോവിച്ച് 7-6, 7-6 എന്ന സ്‌കോറിന് ഡൊമനിക് തീമിനെ മറികടന്നു. മരിന്‍ സിലിച്ചിന്റെ പരിക്കിനെ തുടര്‍ന്ന് ക്വാര്‍ട്ടറില്‍ വിശ്രമം ലഭിച്ച ദ്യോക്കോവിച്ച് സെമിയില്‍ രണ്ടു സെറ്റിലും ടൈബ്രേക്കറിലാണ് ജയം സ്വന്തമാക്കിയത്. റോജേഴ്‌സ് കപ്പില്‍ ദ്യോക്കോവിച്ചിനെ തോല്‍പ്പിച്ചിരുന്ന സിറ്റ്‌സിപാസിന് ഫൈനലിലും പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. 2011ലും 2016ലും ദ്യോക്കോവിച്ച് മാഡ്രിഡില്‍ ചാമ്പ്യനായിരുന്നു.

Story first published: Sunday, May 12, 2019, 14:07 [IST]
Other articles published on May 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+