Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എടിപി ഫൈനല്‍സ്; സെമിയില്‍ ഫെഡററെ ഞെട്ടിച്ച് സിറ്റ്‌സിപാസ് ഫൈനലില്‍

ലണ്ടന്‍: എടിപി ഫൈനല്‍സ് സെമി ഫൈനലില്‍ മുന്‍ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി. ഗ്രീക്ക് യുവതാരം സ്‌റ്റെഫാനോസ് സിറ്റ്‌സിപാസ് ആണ് സ്വിസ് താരത്തെ അട്ടിമറിച്ച് ഫൈനലില്‍ ഇടംപിടിച്ചത്. സ്‌കോര്‍ 6-3, 6-4. രണ്ട് സെറ്റിലും ഫെഡറര്‍ക്കെതിരെ ബ്രേക്ക് പോയന്റ് നേടാന്‍ സിറ്റ്‌സിപാസിന് കഴിഞ്ഞു. നേരത്തെ ദ്യോക്കോവിച്ചിനെതിരെ ഗ്രൂപ്പ് മത്സരത്തില്‍ പുറത്തെടുത്ത പ്രകടനം ഫെഡറര്‍ക്ക് സെമിയില്‍ ആവര്‍ത്തിക്കാനായില്ല.

മത്സരത്തിലുടനീളം ഫഡറര്‍ക്ക് പിഴവുപറ്റിയതാണ് തിരിച്ചടിക്കിടയാക്കിയത്. ലഭിച്ച 10 ബ്രേക്ക് പോയന്റുകളും ഫെഡറര്‍ക്ക് മുതലെടുക്കാനായില്ല. ഫെഡററുടെ പിഴവുകള്‍ പോയന്റുകളാക്കിമാറ്റാന്‍ സിറ്റ്‌സിപാസിന് കഴിഞ്ഞു. നേരത്തെയും ഫെഡററെ തോല്‍പ്പിച്ചിരുന്ന സിറ്റ്‌സിപാസ് ഇതാദ്യമായാണ് എടിപി ഫൈനലില്‍സില്‍ ഇടംനേടുന്നത്. ഫൈനലില്‍ ഡൊമനിക് തീം ആണ് ഗ്രീക്ക് താരത്തിന്റെ എതിരാളി.

stefanostsitsipas

അലെക്‌സാണ്ടര്‍ സ്വെരേവിനെയാണ് സെമിയില്‍ ഡൊമനിക് തീം തോല്‍പ്പിച്ചത്. സ്‌കോര്‍ 7-5, 6-3. ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാണ് സഫലമായതെന്ന് മത്സരശേഷം തീം പറഞ്ഞു. വലിയ ടൂര്‍ണമെന്റുകളിലൊന്നാണിത്. ഇവിടെ ഫൈനലിലെത്താന്‍ കഴിഞ്ഞത് സ്വപ്‌നസമാനമാണെന്നും തീം പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തില്‍ റോജര്‍ ഫെഡററേയും നൊവാക് ദ്യോക്കോവിച്ചിനേയും തോല്‍പ്പിച്ചാണ് തീം സെമിയിലെത്തിയത്.

Story first published: Sunday, November 17, 2019, 9:18 [IST]
Other articles published on Nov 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+