പാരിസ്: ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് മാഴ്സലെ ഓപ്പണ്‍ ടെന്നീസ് കിരീടം നിലനിര്‍ത്തി. ഫൈനലില്‍ കനേഡിയന്‍ കൗമാരതാം ഫെലിക്സ് ഔഗറിനെ 6-3, 6-4 എന്ന സ്കോറിന് തോല്‍പ്പിച്ചാണ് സിറ്റ്സിപാസിന്റെ തുടര്‍ച്ചയായ രണ്ടാം കിരീടവിജയം. 1997-98 വര്‍ഷങ്ങളില്‍ സ്വീഡന്റെ തോമസ് ഇന്‍ക്വിസ്റ്റ് തുടര്‍ച്ചയായി രണ്ടുതവണ കിരീടം നേടിയശേഷം ഇതാദ്യമായാണ് മറ്റൊരു താരം ഈ നേട്ടത്തിലെത്തുന്നത്.
രണ്ട് സെറ്റിലും എതിരാളിക്ക് പിടികൊടുക്കാതെ കളിക്കാന്‍ സിറ്റ്സിപാസിന് കഴിഞ്ഞു. ഫെലിക്സിനെതിരെ പോരാടുന്നത് മഹത്തരമാണെന്ന് മത്സരശേഷം താരം പറഞ്ഞു. തന്റെ കളി മികവുറ്റതാക്കാന്‍ ഫെലിക്സിനെതിരായ മത്സരത്തിന് കഴിയുന്നുണ്ട്. തിരിച്ചും അങ്ങിനെത്തന്നെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിറ്റ്സിപാസ് വ്യക്തമാക്കി. മത്സരത്തില്‍ 78 % ആദ്യ സര്‍വുകളില്‍ പോയന്റുനേടാന് ഗ്രീക്ക് താരത്തിന് കഴിഞ്ഞിരുന്നു.
ലയണല്‍ മെസ്സിക്ക് 1000; ഗോളടിമേളത്തില്‍ ആര്‍ക്കുമില്ലാത്ത റെക്കോര്‍ഡ്
സിറ്റ്സിപാസിന്റെ വേഗതയ്ക്കും കൃത്യതയ്ക്കുമൊപ്പമെത്താന് പലപ്പോഴും ഫെലിക്സിന് കഴിഞ്ഞില്ല. രണ്ട് സെറ്റിലും തുടക്കത്തില്‍ ഒപ്പം നില്ക്കാന് കഴിഞ്ഞെങ്കിലും പിന്നീട് കൈവിട്ടുപോവുകയായിരുന്നു. ഫൈനലില്‍ കളിക്കുന്നതുതന്നെ നല്ലൊരു അനുഭവമാണെന്നാണ് ഫെലിക്സിന്റെ പ്രതികരണം. ഫൈനലില്‍ തുടര്‍ച്ചയായി തോല്‍ക്കുന്നത് സങ്കടകരമാണ്. തന്റെ ഊഴത്തിനായി കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു.