പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ സ്വിസ്സ് താരം സ്റ്റാന്‍ വാവ്റിങ്കയും ബലാറൂസ് താരം വിക്ടോറിയ അസാരെങ്കയും ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായി. വാവ്റിങ്ക സ്പെയിനിന്റെ ലോപ്പസിനോട് 2-6, 6-3, 6-4, 6-7(5), 3-6 എന്ന സ്കോറിനാണ് തോറ്റു പുറത്തായത്. മൂന്നു വര്‍ഷം മുന്‍പ് ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായിരുന്ന താരത്തിന്റെ നിഴല്‍ മാത്രമാണ് കളിമണ്‍ കോര്‍ട്ടില്‍ ദൃശ്യമായത്.
മൂന്നുതവണ ഗ്രാന്‍ഡ്സ്ലാം നേടിയിട്ടുള്ള വാവ്റിങ്ക കഴിഞ്ഞവര്‍ഷം ഇവിടെ ഫൈനലിലെത്തുകയും ചെയ്തിരുന്നു. കാല്‍മുട്ടിനേറ്റ പരിക്കാണ് സ്വിസ് താരത്തിന് വിനയായതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നുമാസമായി കളത്തിന് പുറത്തായിരുന്ന വാവ്റിങ്കയ്ക്ക് മികച്ച രീതിയില്‍ തിരിച്ചുവരാനായില്ല.
2016ല്‍ കുട്ടിക്ക് ജന്മം നല്‍കിയശേഷം അസാരെങ്കയ്ക്ക് കോര്‍ട്ടില്‍ കാര്യമായ വിജയം നേടാനായിട്ടില്ല. കഴിഞ്ഞ ജൂണിലാണ് അവര്‍ കളിക്കളത്തിലേക്ക് മടങ്ങയെത്തിയത്. പാരീസില്‍ 7-5, 7-5 എന്ന സ്കോറിനാണ് അവര്‍ ചെക്ക് താരത്തോട് അടിയറവ് പറയുകയായിരുന്നു. 2012ലും, 2013ലും വിംബിള്‍ഡണ്‍ നേടിയ താരമാണ് അസാരെങ്ക. അതേസമയം, മുന്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ച് ഫഞ്ച് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ കടന്നു. ബ്രസീലിയന്‍ താരം റൊജിരിയോ ദത്ര സില്‍വയെ 6-3, 6-4, 6-4. എന്ന സ്കോറിനാണ് ദ്യോക്കോവിച്ച് തോല്‍പ്പിച്ചത്.