വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫെഡററും ഷറപ്പോവയും പുറത്ത്

By Soorya Chandran

ലണ്ടന്‍: വിംബിള്‍ഡന്‍ ടെന്നീസില്‍ പ്രമുഖരുടെ തോല്‍വികള്‍ തുടരുന്നു.രണ്ടാം റൗണ്ടില്‍ പുരുഷവിഭാഗം മൂന്നാം സീഡ് റോജര്‍ ഫെഡറും വനിതാ വിഭാഗം മൂന്നാം സീഡ് മറിയ ഷറപ്പോവയും തോറ്റ് പുറത്തായി.

അപ്രതീക്ഷിതമായിരുന്നു ഫെഡററുടെ പരാജയം. 116-ാം സീഡ് കാരനായ ഉക്രെയ്‌ന്റെ സെര്‍ജീ സ്റ്റക്കോവ്‌സ്‌കിയാണ് ഫെഡററെ തറപറ്റിച്ചത്. സ്‌കോര്‍:6-7(5),7-6(5),7-5,7-6(5).

Maria, Sharapova

പോര്‍ച്ചുഗലിന്റെ മിച്ചെല്‍ ലാര്‍ച്ചര്‍ ഡി ബ്രിട്ടോ ആണ് ഷറപ്പോവയെ തോല്‍പിച്ചത്. 131-ാം സീഡുകാരിയാണ് ലാര്‍ച്ചര്‍. വലിയ വെല്ലുവിളികളൊന്നും ഉയര്‍ത്താതെ ഷറപ്പോവ ലാര്‍ച്ചറിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. സ്‌കോര്‍: 6-3,6-4

വനിതാ വിഭാഗം രണ്ടാം സീഡ് വിക്ടോറിയ അസരെങ്ക പരിക്കിനെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറി. ഒന്നാം റൗണ്ടില്‍ റാഫേല്‍ നദാലെ അട്ടിമറിച്ച ബെല്‍ജിയം താരം സ്റ്റീവ് ഡാര്‍സിസും പരിക്കിനെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്. കോര്‍ട്ടിന്റെ നിലവാരമാണ് പ്രശ്‌നമെന്നും ഇക്കാര്യം പരിശോധിക്കണമെന്നും അസരെങ്ക പിന്നീട് ആവശ്യപ്പെട്ടു.

പുരുഷ വിഭാഗത്തില്‍ ആന്‍ഡി മറേ മൂന്നാം റൗണ്ടിലെത്തി. മഹേഷ്ഭൂപതി- ജൂലിയന്‍ നോലെ സഖ്യം ഡബിള്‍സില്‍ രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.

Story first published: Thursday, June 27, 2013, 11:26 [IST]
Other articles published on Jun 27, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X