
മൂന്നു മണിക്കൂറും 13 മിനിറ്റും നീണ്ട മാരത്തണ്‍ പോരാട്ടത്തിനൊടുവിലാണ് ഇംഗ്ലണ്ട് താരം ഈ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്. നിലവിലുള്ള ചാംപ്യനും ലോക ഒന്നാം റാങ്കുകാരനുമായി നൊവാക് ജൊകോവിക്, മുന്‍ ജേതാവും മൂന്നാം റാങ്കുകാരനായ സ്വിറ്റ്‌സര്‍ലാന്‍ഡിലെ റോജര്‍ ഫെഡറര്‍ എന്നിവരും ടൂര്‍ണമെന്റില്‍ മുന്നേറ്റം തുടരുകയാണ്.
വനിതാ വിഭാഗത്തില്‍ പെട്ര ക്വിതോവ, അനാ ഇവാനോവിച്ച്, കിം ക്ലിസ്‌റ്റേഴ്‌സ് എന്നിവര്‍ നാലാം റൗണ്ടില്‍ കടന്നിട്ടുണ്ട്. ഇന്ത്യയുടെ മഹേഷ് ഭൂപതി-സാനിയ മിര്‍സാ കൂട്ടുകെട്ട് മിക്‌സഡ് വിഭാഗം രണ്ടാം റൗണ്ടില്‍ പുറത്തായി. പോള്‍ ഹെന്‍ലി- അല്ല കുദ്രിത്‌സേവ ജോടിയാണ് ഭൂപതി- സാനിയ സഖ്യത്തെ 3-6, 1-6ന് തകര്‍ത്തത്.
ചെക് റിപബ്ലിക്കിന്റെ റഡെക് സ്റ്റെപാനെക്കിനെയാണ് മൂ ന്നാംറൗണ്ടില്‍ ജോകോവിച്ച് 4-6, 6-2, 6-2, 6-2നു തകര്‍ത്തുവിട്ടത്. എന്നാല്‍ മൂന്നു മണിക്കൂ ര്‍ നീണ്ട പോരാട്ടത്തിനൊടുവി ല്‍ 29ാം റാങ്കിലുള്ള ഫ്രാന്‍സിന്റെ ജൂലിയന്‍ ബെന്നറ്റുവിനെതിരേ ഫെഡറര്‍ 4-6, 6-7, 6-2, 7-6, 6-1നു തലനാരിഴക് രക്ഷപ്പെടുകയായിരുന്നു.
വനിതകളില്‍ നാലാം സീ ഡായ ക്വിതോവ 6-1, 6-0ന് വാര്‍വറ ലെപ്‌ചെന്‍കോയെയും അന 3-6, 6-3, 6-4ന് ജൂലിയ ജോര്‍ജസിനെയും തോല്‍പ്പിച്ചു.