Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെമിയില്‍ ഫെഡററും ജൊകോവിക്കും നേര്‍ക്കുനേര്‍

Djokovic and Federer
ലണ്ടന്‍: വിംബിള്‍ഡണ്‍ സെമി ഫൈനലിന്‌ ഫൈനല്‍ മത്സരത്തിന്റെ ചൂടും ചൂരും ഉണ്ടാവും. സെമി ഫൈനല്‍ മത്സരം ടെന്നിസ്‌ ഇതിഹാസം റോജര്‍ ഫെഡററും ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ നൊവാക്‌ ജൊകോവിക്കും തമ്മില്‍ ആവുമ്പോള്‍ മറ്റെന്തു പ്രതീക്ഷിക്കാന്‍.

നേരിട്ടുള്ള സെറ്റുകളില്‍ 6-1, 6-2, 6-2 എന്ന സ്‌കോറില്‍ റഷ്യന്‍ താരം മിഖായേല്‍ യുഷ്‌ണിയെ തകര്‍ത്തെറിഞ്ഞാണ്‌ ഫോഡററുടെ സെമി ഫൈനല്‍ പ്രവേശം. തന്റെ ഏഴാം വിംബിള്‍ഡണ്‍ കിരീടം എന്ന സുന്ദര സ്വപ്‌നത്തിന്റെ ചിറകിലേറിയാണ്‌ ഫെഡറര്‍ വിംബിള്‍ഡണില്‍ മാറ്റുരക്കുന്നത്‌.

കഴിഞ്ഞ രണ്ട്‌ വര്‍ഷങ്ങളിലും ക്വാര്‍ട്ടര്‍ ഫൈനല്‍ റൗണ്ടില്‍ പുറത്താവാനായിരുന്നു സ്വിസ്‌ താരത്തിന്റെ വിധി. ഫെഡററുടെ മുപ്പത്തിരണ്ടാം ഗ്രാന്‍സ്ലാം സെമി ഫൈനല്‍ മത്സരം ആണിത്‌. ഇതോടെ ഗ്രാന്‍സ്ലാമിന്റെ സെമിഫൈനലില്‍ ഏറ്റവും കൂടുതല്‍ തവണ എത്തിയ കളിക്കാരന്‍ എന്ന റെക്കോര്‍ഡും ഫെഡറര്‍ക്ക്‌ സ്വന്തം.

ജര്‍മ്മനിയുടെ ഫ്‌ളോറെയ്‌ന്‌ മേയറെ 6-4, 6-1, 6-1 എന്ന സ്‌കോറിന്‌ പരാജയപ്പെടുത്തിയാണ്‌ ജൊകോവിക്ക്‌ സെമി ഫൈനലില്‍ എത്തിയിരിക്കുന്നത്‌. മിക്‌സഡ്‌ ഡബിള്‍സില്‍ പേസ്‌ - വെസ്‌നിന സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി.

വനിതാ സിംഗിള്‍സില്‍ സെറീന വില്യംസ്‌ വിക്ടോറിയ അസരങ്കയെയും കെര്‍ബറെ റഡ്വാന്‍സകയെയും നേരിടും. പുരുഷ സിംഗിള്‍സില്‍ ഡേവിഡ്‌ ഫെഡറെ പരാജയപ്പെടുത്തിയ ആന്‍ഡി മുറേയും സെമിയില്‍ എത്തിയിട്ടുണ്ട്‌. സ്‌കോര്‍ 6-7, 7-6, 6-4, 7-6.

Story first published: Thursday, July 5, 2012, 13:24 [IST]
Other articles published on Jul 5, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+