Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നൂറാം റാങ്കുകാരന്‍ നദാലിനെ അട്ടിമറിച്ചു

Nadal
ലണ്ടന്‍: ലോക രണ്ടാം റാങ്കുകാരനായ സ്‌പെയിനിന്റെ റാഫേല്‍ നദാലിനെ നൂറാം സ്ഥാനത്തുള്ള ചെക് താരം ലുകാസ് റോസോള്‍ അട്ടിമറിച്ചു. സ്‌കോര്‍: 6-7, 6-4, 6-4, 2-6, 6-4.

2009ല്‍ പരിക്കിനെ തുടര്‍ന്ന് പിന്‍മാറിയതൊഴിച്ചാല്‍ 2005 മുതല്‍ തുടര്‍ച്ചയായി വിംബിള്‍ഡണ്‍ ഫൈനലിലെത്തുന്ന താരമാണ് നദാല്‍.
അതേ സമയം റോസോള്‍ തന്റെ കരിയറിലെ ആദ്യ വിംബിള്‍ഡണ്‍ പോരാട്ടത്തിനെത്തിയതായിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ മികച്ച പോരാട്ടം കാഴ്ചവെയ്ക്കാന്‍ സാധിച്ചതാണ് ഈ കന്നിക്കാരന് ജീവിതത്തിലെ അവിസ്മരണീയ വിജയം സമ്മാനിച്ചത്.

അതേ സമയം നദാല്‍ ഒരിക്കലും തന്റെ നിലവാരത്തില്‍ ആയിരുന്നുമില്ല. റോസോളിന്റെ ക്ലാസിക് സെര്‍വുകളും ഗ്രൗണ്ട് സ്‌ട്രോക്കുകളും കാണികളില്‍ ആവേശം വിതറി. സ്‌പെയിന്‍ താരത്തിന്റെ കരിയറില്‍ ഇത്രയും താഴ്ന്ന റാങ്കിലുള്ള ഒരു താരത്തിനു മുന്നില്‍ ഗ്രാന്‍സ്ലാം പോരാട്ടത്തില്‍ മുട്ടുമടക്കുന്നതും ആദ്യമായിട്ടാണ്.

എനിക്ക് എന്തു പറയണമെന്നറിയില്ല-മത്സരത്തിനുശേഷം ഇതായിരുന്നു റോസോളിന്റെ പ്രതികരണം. നദാല്‍ ഒരു സൂപ്പര്‍ സ്റ്റാറാണ്. പക്ഷേ, ഇന്ന് അതിശയിപ്പിക്കുന്ന രീതിയില്‍ കളിക്കാന്‍ സാധിച്ചു. ഇത്തരത്തില്‍ ഒരു മത്സരം കൂടി കളിക്കാനുള്ള ആത്മവിശ്വാസം ഇപ്പോഴും എനിക്കുണ്ട്.

വനിതാ വിഭാഗത്തില്‍ മുന്‍ ചാംപ്യന്മാരായ മരിയ ഷറപ്പോവയും സെറീന വില്യംസും മൂന്നാം റൗണ്ടില്‍ കടന്നു. ബള്‍ഗേറിയയുടെ അണ്‍സീഡഡ് താരം സ്വെറ്റാന പിറങ്കോവയാണ് ഷറപ്പോവയ്ക്കു മുന്നില്‍ വീണത്. ഹങ്കേറിയന്‍ താരം മെലിന്‍ഡ് സിങ്കിനെയാണ് സെറീന മടക്കിയത്.

Story first published: Friday, June 29, 2012, 10:20 [IST]
Other articles published on Jun 29, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+