
ടുണീഷ്യ - ഉറുഗ്വേ സഖ്യമായ മലേക് ജസിറി - മാര്‍ഷല്‍ ഫെല്‍ഡര്‍ കൂട്ടുകെട്ടിനെ തകര്‍ത്താണ് ഇന്ത്യന്‍ സഖ്യത്തിന്റെ മുന്നേറ്റം. നേരിട്ടുള്ള സെറ്റുകളിലൂടെ 6-0, 7-6, 6-2 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ ഒളിംപിക്‌സ് പുരുഷ ഡബിള്‍സ് ടീം ആയ ഭൂപതി - ബൊപ്പണ്ണ സഖ്യം. ലഭിച്ച ഒന്‍പത് ബ്രേക്ക് പോയിന്റുകളില്‍ അഞ്ചും നേടിയാണ് ഇന്ത്യന്‍ സഖ്യം വിജയം വരിച്ചത്.
പുരുഷ സിംഗിള്‍സില്‍ ലോക മുന്നാം നമ്പര്‍ താരം റോജര്‍ ഫെഡററും, നിലവിലെ ഫ്രഞ്ച് ഓപണ്‍ റണ്ണറപ്പ് സാറ ഇറാനി വനിതാ സിംഗിള്‍സിലും മൂന്നാം റൗണ്ടിലെത്തിയിരിക്കുകയാണ്. വില്യംസ് സഹോദരിമാരില്‍ വീനസ് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായെങ്കിലും സഹോദരി സെറീന ആമവിശ്വാസത്തോടെ മുന്നോട്ടു തന്നെയാണ്.
ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലും, രണ്ടാം സീഡ് നൊവാക് ജൊകോവിക്കും, അന്‍ഡി മറേയും മുന്നോട്ടു തന്നെയാണ്.