
11ാം ഗ്ലാന്‍സ്ലാം കിരീടം തേടിയിറങ്ങിയ സ്‌പെയിന്‍ താരം 2011ല്‍ മാത്രം ജോകോവിനോട് ഇത് ആറാം തവണയാണ് തോല്‍ക്കുന്നത്. ആസ്‌ത്രേലിയന്‍ ഓപണ്‍, വിംബിള്‍ഡണ്‍, യൂഎസ് ഓപണ്‍ കിരീടങ്ങള്‍ നേടിയ ജോകോവിക് ഈ നേട്ടം സ്വന്തമാക്കുന്ന ലോകത്തെ ആറാമത്തെ താരമായി.
2011ല്‍ 66 മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ജോകോവിക് തോല്‍വിയറിഞ്ഞത്. ഒരു വര്‍ഷം മുമ്പ് ഇതേ വേദിയില്‍ വച്ച് നദാല്‍ ജോകോവിക്കിനെ തോല്‍പ്പിച്ചിരുന്നു. ഇതിനു മുമ്പ് രണ്ടു തവണ യുഎസ് ഓപണ്‍ ഫൈനലില്‍ കടന്നിരുന്നെങ്കിലും സെര്‍ബിയന്‍ താരത്തിന് കിരീടം നേടാനായിരുന്നില്ല.
തീര്‍ച്ചയായും ഇത് അവിശ്വസനീയമായ നിമിഷങ്ങളാണ്. -മല്‍സരശേഷം ജോകോവിക്പറഞ്ഞു.