For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പേസ്-സ്റ്റെപാനക് സഖ്യം ഫൈനലില്‍

Paes
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-ചെക്ക് റിപ്പബ്ലിക്കിന്റെ റഡെക് സ്റ്റെപാനക് സഖ്യം യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ഡബിള്‍സ് ഫൈനലില്‍ കടന്നു. അമേരിക്കയില്‍ നിന്നുള്ള ബ്രയാന്‍ സഹോദരന്മാരാണ് എതിരാളികളായെത്തുന്നത്.

അഞ്ചാം സീഡായ ഇന്തോ-ചെക് സഖ്യം സെമിയില്‍ മാര്‍സെല്‍ ഗ്രാനോളേഴ്‌സ്-മാര്‍സ് ലോപസ് കൂട്ടുകെട്ടിനെ തോല്‍പ്പിച്ചാണ് അവസാന രണ്ടില്‍ ഇടം പിടിച്ചത്. സ്‌കോര്‍ 6-6ലെത്തി നില്‍ക്കെ സ്‌പെയിന്‍ താരങ്ങള്‍ പരിക്കിനെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.

ബ്രയാന്‍ സഹോദരന്മാര്‍ ഒമ്പതാം സീഡായ പാക്-ഡച്ച് കൂട്ടുകെട്ടായ ഐസാം ഉല്‍ ഹഖ് ഖുറൈശി-ജീന്‍ ജൂലിന്‍ റോജര്‍ കൂട്ടുകെട്ടിനെ 6-3, 6-4 എന്ന സ്‌കോറിലാണ് തോല്‍പ്പിച്ചത്. മാര്‍ക്കിന്റെ പരിക്കാണ് വില്ലനായത്. മികച്ച പ്രകടനമാണ് സ്‌പെയിന്‍ താരങ്ങള്‍ കാഴ്ചവെച്ചത്. നിര്‍ഭാഗ്യവശാല്‍ കാണികള്‍ക്കു ഭാഗ്യമുണ്ടായില്ല. ഫൈനലില്‍ മികച്ച മത്സരം നടക്കുമെന്ന് പ്രതീക്ഷിക്കാം-പേസ് പറഞ്ഞു.

സിംഗിള്‍സില്‍ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പൊട്രോയോട് തോറ്റ അമേരിക്കന്‍ താരം ആന്‍ഡി റോഡിക് സജീവ കളിയില്‍ നിന്നും വിരമിച്ചു. യുഎസ് ഓപണിനുശേഷം വിരമിക്കുമെന്ന് റോഡിക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 6-7, 7-6, 6-2, 6-4 എന്ന സ്‌കോറിനാണ് 20ാം സീഡായ റോഡിക്കിനെ മുന്‍ ചാംപ്യനായ ഡെല്‍പൊട്രൊ തോല്‍പ്പിച്ചത്.

Story first published: Friday, September 7, 2012, 12:12 [IST]
Other articles published on Sep 7, 2012
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+