Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫെഡറര്‍, ജോകോവിച്, മുറേ രണ്ടാം റൗണ്ടില്‍

ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ അവസാനത്തെ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റായ യുഎസ് ഓപ്പണില്‍ വമ്പന്‍മാരുടെ മുന്നേറ്റം. വിംബിള്‍ഡണില്‍ വമ്പന്‍മാര്‍ മൂക്കുകുത്തി വീണപ്പോള്‍ ന്യൂയോര്‍ക്ക് അവര്‍ക്ക് മികച്ച പിന്തുണയാണ് നല്‍കുന്നത്.

സെര്‍ബിയയുടെ നോവാക് ജോകോവികും സ്വിസ് താരം റോജര്‍ ഫെഡററും ആന്‍ഡി മുറേയും ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. യുഎസ് ഓപ്പണിലെ ഒന്നാം സീഡ് ആണ് ജോകോവിച്. ലിസ്വാനിയിയുടെ റിക്കാര്‍ഡസ് ബെറാന്‍കിസിനെയാണ് ജോകോവിച് ആദ്യ റൗണ്ടില്‍ തോല്‍പിച്ചത്. ഒരുഘട്ടത്തിലും ഒന്നാം സീഡുകാരനായ ജോകോവിചിന് ഭീഷണിയാകാന്‍ ലിത്വാനിയന്‍ താര്തതിന് കഴിഞ്ഞില്ല. അനായാസ ജയമാണ് ജോകോവിച് നേടിയത്. സ്‌കോര്‍:6-1, 6-2, 6-2.

Novac Djokovic

ടൂര്‍ണമെന്റിലെ ഏഴാം സീഡ് ആയ റോജര്‍ ഫെഡററും അനായാസ ജയത്തോടെയാണ് രണ്ടാം റൗണ്ടില്‍ കടന്നത്.സ്ലൊവാക്യയുടെ ഗ്രെഗ സംലിയായിരുന്നു എതിരാളി. സ്‌കോര്‍:6-3, 6-2, 7-5. ബ്രിട്ടന്‍റെ മൈക്കല്‍ ലോദ്രയെയാണ് മുറേ തോല്‍പിച്ചത്. സ്കോര്‍ 6-2, 6-4,6-3. പുരുഷ സിംഗിസില്‍ ടോമി ഹാസും തോമസ് ബെര്‍ഡിഷും രണ്ടാം റൗണ്ടില്‍ കടന്ന പ്രമുഖരില്‍ പെടുന്നു.

വനിത സിംഗിള്‍സിലും മുന്‍നിര താരങ്ങളുടെ മുന്നേറ്റമാണ് ആദ്യ റൊണ്ടില്‍ കണ്ടത്.രണ്ടാം സീഡ് വികിടോറിയ അസാരങ്കജര്‍മനിയുടെ ദിന ഫിസന്‍ മേയരെ നേരിട്ടുളഅള സെറ്റുകള്‍ക്ക് തോല്‍പിച്ചു. ഒറ്റ ഗെയിം പോലും വിജയിക്കാന്‍ ജര്‍മന്‍ താരത്തിന് കഴിഞ്ഞില്ല്. സ്‌കോര്‍:6-0,6-0. സമാനമായ വിജയം തന്നെയാണ് നാലാം സിഡുകാരിയായ സാറ ഇറാനിയും നേടിയത്. ആസ്‌ട്രേലിയക്കാരിയായ ഒളീവിയ റെഗോവസ്‌കയായിരുന്നു എതിരാളി. വിനതസിംഗിള്‍സില്‍ ആറാം സീഡുകാരിയായ കരോളിന്‍ വോസിനിയാക്, ഏഴാം സീഡ് പെട്ര ക്വിറ്റോവ എന്നിവരും രണ്ടാം റൗണ്ടിലേക്ക് കടന്നു.

Story first published: Thursday, August 29, 2013, 15:43 [IST]
Other articles published on Aug 29, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+