For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫെഡറര്‍ക്ക്‌ കാലിടറി;അസരങ്കെ സെമിയില്‍

By Shabnam Aarif
Roger Federer
ന്യൂയോര്‍ക്ക്‌: ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ക്ക്‌ യുഎസ്‌ ഓപണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അടിപതറി. 2003നു ശേഷം യുഎസ്‌ ഓപണിന്റെ സെമി ഫൈനല്‍ റൗണ്ടിലെത്താതെ ടെന്നിസ്‌ ഇതിഹാസമായ ഈ സ്വിസ്‌ താരം പുറത്താകുന്നത്‌ ഇതാദ്യമായാണ്‌.

ഈ മത്സരം തനിക്ക്‌ തികച്ചും നിരാശാജനകമായിരുന്നു എന്നാണ്‌ ക്വാര്‍ട്ടര്‍ ഫനൈലിലെ പരാജയത്തെ കുറിച്ച്‌ റോജര്‍ ഫെഡറര്‍ പ്രതികരിച്ചത്‌.

ആറാം സീഡ്‌ ആയ ചെക്‌ റിപ്പബ്ലിക്‌ താരം ബെര്‍ദിഷ്‌ ആണ്‌ ലോക ഒന്നാം നമ്പര്‍ താരത്തെ പരാജയപ്പെടുത്തിയത്‌. 7-6, 6-4, 3-6, 6-3 എന്ന സ്‌കോറിനാണ്‌ ഫെഡറര്‍ പരാജയപ്പെട്ടത്‌.

ഏഴു തവണ ഫെഡററുമായി ഏറ്റമുട്ടിയ ബെര്‍ദിഷിനൊപ്പമായിരുന്നു അതില്‍ നാലു തവണയും വിജയം. 2010ലെ വിംബിള്‍ഡണ്‍ ക്വര്‍ട്ടര്‍ ഫൈനല്‍ വിജയവും ഇക്കൂട്ടത്തില്‍ പെടും.

ഇത്തവണത്തെ ഒളിംപിക്‌സ്‌ ചാമ്പ്യന്‍ ആന്‍ഡി മറെയാണ്‌ സെമി ഫൈനല്‍ റൗണ്ടില്‍ ബെര്‍ദിഷ്‌ നേരിടുക.

അതേസമയം ലോക ഒന്നാം നമ്പര്‍ വനിതാ താരം വിക്ടോറിയ അസരങ്കെ സെമി ഫൈനല്‍ റൗണ്ടിലേക്ക്‌ മുന്നേറി. ക്വര്‍ട്ടറില്‍ ഏറ്റു മുട്ടുന്ന മരിയ ഷറപ്പോവ - മാരിയണ്‍ ബര്‍ത്തോളി മത്സരത്തിലെ വിജയിയാണ്‌ സെമിയില്‍ അസരങ്കെയെ നേരിടുക.

Story first published: Thursday, September 6, 2012, 15:45 [IST]
Other articles published on Sep 6, 2012
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+