ന്യൂയോര്‍ക്ക്; യു.എസ് ഓപണ്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പില്‍ ലോക ഒന്നാം റാങ്ക് താരം നൊവാക് ജോകോവിക്കും നിലവിലുള്ള ചാംപ്യന്‍ റാഫേല്‍ നദാലും രണ്ടാം റൗണ്ടില്‍ കടന്നു.
ആര്‍തര്‍ ആഷസ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ അയര്‍ലന്റില്‍ നിന്നുള്ള കനോര്‍ നിലന്ഡിനെ 44 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ജൊകോവിക് 6-0, 5-1 എന്ന സ്കോറില്‍ കീഴടക്കി.
കസാക്കിസ്താനില്‍ നിന്നുള്ള ആന്‍ഡ്രെ ഗോലുബേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാല്‍ തോല്‍പ്പിച്ചത്. സ്കോര്‍: 6-3, 7-6, 7-5.
ഞാന്‍ കുറച്ച് പരിഭ്രാന്തിയിലായിരുന്നു. ഇതുപോലൊരു ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഒന്നു പതറി പോവുക സ്വാഭാവികമാണ്. നേരിട്ടുള്ള സെറ്റുകള്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞത് ഭാഗ്യം കൊണ്ടു മാത്രമാണ്-മല്‍സരശേഷം സ്പെയിന് താരം പറഞ്ഞു.