Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎസ് ഫൈനല്‍: മുറെയ്‌ക്കെതിരേ ജൊകോവിക്

Novak
ന്യൂയോര്‍ക്ക്: നിലവിലുള്ള ചാംപ്യന്‍ നൊവാക് ജൊകോവിക് യുഎസ് ഓപണ്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. പ്രതികൂല കാലാവസ്ഥ മൂലം തടസ്സപ്പെട്ട മത്സരത്തില്‍ 2-6, 6-1, 6-4, 6-2 എന്ന സ്‌കോറില്‍ ഡേവിഡ് ഫെററിനെയാണ് മുട്ടുകുത്തിച്ചത്.

സ്പാനിഷ് താരം ഫെറര്‍ 5-2ന് മുന്നിട്ടുനില്‍ക്കെ ശക്തമായ കാറ്റുണ്ടാകുമെന്ന മുന്നറിയിപ്പ് വന്നതോടെ മത്സരം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം ദിവസം മികച്ച തിരിച്ചുവരവാണ് ആസ്‌ത്രേലിയന്‍ ഓപണ്‍ ചാംപ്യന്‍ നടത്തിയത്.

ഇന്നലത്തെ സാഹചര്യത്തില്‍ ഫെറര്‍ക്ക് തിളങ്ങാനായി. പക്ഷേ, പുതിയ ദിവസം എന്റെതായിരുന്നു-മത്സരശേഷം ലോകരണ്ടാം നമ്പര്‍ താരം പറഞ്ഞു.

ചെക് റിപബ്ലികില്‍ നിന്നുള്ള തോമസ് ബെര്‍ഡിക്കിനെ തോല്‍പ്പിച്ച ബ്രിട്ടീഷ് താരം ആന്‍ഡി മുറെയാണ് ജൊകോവിക്കിനെ ഫൈനലില്‍ കാത്തുനില്‍ക്കുന്നത്. മുറെ മികച്ചൊരു എതിരാളിയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. തിങ്കളാഴ്ച നടക്കുന്ന ഫൈനലില്‍ മൂന്നാം സീഡും ഒളിംപിക്‌സ് ചാംപ്യനുമായ മുറെയെ മറികടക്കാന്‍ നന്നേ വിയര്‍പ്പൊഴുക്കേണ്ടി വരും.

Story first published: Monday, September 10, 2012, 12:44 [IST]
Other articles published on Sep 10, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+