Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പേസിനും അസോസിയേഷനുമെതിരെ ആഞ്ഞടിച്ച്‌ സാനിയ

Sania Mirza
ദില്ലി: അനിശ്ചിതത്വം അവസാനിച്ച്‌ ഇന്ത്യയുടെ ടെന്നിസ്‌ ഒളിംപിക്‌സ്‌ സ്വപ്‌നങ്ങള്‍ക്ക്‌ വീണ്ടും ചിറകു മുളയ്‌ക്കുന്നു. വൈല്‍ഡ്‌ കാര്‍ഡ്‌ വഴി സാനിയ മിര്‍സയ്‌ക്ക്‌ ഒളിംപിക്‌സ്‌ പ്രവേശനം ലഭിച്ചതോടെയാണ്‌ ഇത്‌.

ലിയാണ്ടര്‍ പേസിനൊപ്പം മഹേഷ്‌ ഭൂപതിയും ബൊപ്പണ്ണയും കളിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന്‌ ഇന്ത്യന്‍ ടെന്നിസ്‌ അനിശ്ചിതത്വത്തിലായിരുന്നു. അവസാനം പേസിനൊപ്പം കളിക്കാന്‍ വിഷ്‌ണു വര്‍ധനയെ തിരഞ്ഞെടുക്കുകയായിരുന്നു ഇന്ത്യന്‍ ടെന്നിസ്‌ അസോസിയേഷന്‍.

എന്നാല്‍ ഒളിംപിക്‌സിലെ മിക്‌സഡ്‌ ഡബിള്‍സ്‌ മത്സരത്തിന്‌ തന്റെ കൂടെ സാനിയ മിര്‍സ കളിക്കാന്‍ തയ്യാറായാല്‍ മാത്രമേ ഡബിള്‍സില്‍ വിഷ്‌ണുവിനൊപ്പം താന്‍ കളിക്കൂ എന്നു പേസ്‌ പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ വീണ്ടും വഷളാവുകയായിരുന്നു.

ഇപ്പോള്‍ ഒളിംപിക്‌സിലേക്ക്‌ സാനിയക്ക്‌ പ്രവേശനം ലഭിച്ചതോടെ പ്രശ്‌നങ്ങള്‍ ഏതാണ്ട്‌ പരിഹരിക്കപ്പെട്ട പ്രതീതിയാണ്‌. എന്നാല്‍ ഒളിംപിക്‌സ്‌ പ്രവേശനം ലഭിച്ച സാനിയ ഇന്ത്യന്‍ ടെന്നിസ്‌ അസോസിയേഷനെതിരെ പൊട്ടിത്തെറിക്കുകയാണുണ്ടായത്‌. താന്‍ ആരുടെ കൂടെയാണ്‌ കളിക്കുക എന്നറിയാനാണ്‌ എല്ലാവര്‍ക്കും താല്‌പര്യം എന്നു പറഞ്ഞ സാനിയ എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പ്രതികരിക്കുന്നില്ല എന്നറിയിച്ചു.

താന്‍ കളിക്കുന്നത്‌ രാജ്യത്തിന്‌ വേണ്ടിയാണ്‌ എന്നും ആര്‍ക്കൊപ്പം കളിക്കാനും താന്‍ തയ്യാറാണ്‌ എന്നും സാനിയ അറിയിച്ചു. അതുപോലെ പേസിനെപ്പൊലുള്ള ഒരു താരത്തിനൊപ്പം കളിക്കാന്‍ കഴിയുന്നത്‌ വലിയൊരു ആദരവാണ്‌ എന്നും സാനിയ വ്യക്തമാക്കി.

പേസും ഭൂപതിയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ തന്നെ ഉപയോഗിക്കുകയാണ്‌ ടെന്നിസ്‌ അസോസിയേഷന്‍ ചെയ്‌തത്‌ എന്ന്‌ സാനിയ ആരോപിച്ചു. ഇവരുടെ ഇടയിലുള്ള പ്രശ്‌ന പരിഹാരത്തിനുള്ള ഉപകരണമായി ഉപയോഗിക്കുക വഴി തന്നെ അപമാനിച്ചു എന്നും സാനിയ കുറ്റപ്പെടുത്ത്‌.

പേസിന്റെ അച്ഛന്‍ ഡോ. വേസ്‌ പേസിനെയും സാനിയ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. പേസിനൊപ്പം കളിക്കുമെന്ന്‌ സാനിയ എഴുതി ഒപ്പിട്ടു തരണം എന്ന്‌ പേസിന്റെ അച്ഛന്‍ ആവശ്യപ്പെട്ടിരുന്നു.

ടെന്നിസ്‌ ഡബിള്‍സില്‍ പേസ്‌ - വിഷ്‌ണു സഖ്യത്തിന്‌ പുറമെ ഭൂപതി - ബൊപ്പണ്ണ സഖ്യവും ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നുണ്ട്‌. സിംഗിള്‍സ്‌ വിഭാഗത്തില്‍ വൈല്‍ഡ്‌ കാര്‍ഡ്‌ വഴി യോഗ്യത നേടിയ സോംദേവ്‌ വര്‍മന്‍ മത്സരിക്കും. അതുപോലെ വനിതാ ഡബിള്‍സില്‍ സാനിയക്കൊപ്പം രുഷ്‌മി ചക്രവര്‍ത്തിയും ഇന്ത്യയ്‌ക്കു വേണ്ടി ഒളിംപിക്‌സില്‍ പങ്കെടുക്കും.

Story first published: Wednesday, June 27, 2012, 17:33 [IST]
Other articles published on Jun 27, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+