
ടോങ്കോ വിംബിള്‍ഡണില്‍ തോല്‍പ്പിച്ചതുകൊണ്ട് ഇതില്‍ വലിയ അദ്ഭുതമൊന്നും തോന്നുന്നില്ല. നല്ലതുപോലെ കളിച്ചു. മികച്ച ആത്മവിശ്വാസമാണ് വിജയം സമ്മാനിച്ചത്- രണ്ടു തവണ മോണ്ട്രിയല്‍ കിരീടമുയര്‍ത്തിയിട്ടുള്ള ലോകമൂന്നാം നമ്പര്‍ താരം പറഞ്ഞു.
റാഫേല്‍ നദാല്‍, ആന്‍ഡി മുറെ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം തന്നെ ഇതിനകം ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി കഴിഞ്ഞു. അതേ സമയം ലോകഒന്നാം നമ്പര്‍ താരവും 2007ലെ ജേതാവുമായ നൊവാക് ജൊകോവിക് ക്വാര്‍ട്ടറിലെത്തി.
നല്ലതുപോലെ കളിച്ചു. പക്ഷേ, ഫെഡററെ പോലൊരു താരത്തിനെതിരേ വിജയിക്കണമെങ്കില്‍ ഭാഗ്യത്തിന്റെ കൂട്ടുകൂടി വേണം-മല്‍സരശേഷം ടോങ്കോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.