
ഫൈനലില്‍ ലോക ഒന്നാംറാങ്കുകാരനായ സെര്‍ബിയന്‍ താരം നൊവാക് ജോകോവിച്ച് പിന്‍മാറിയതോടെയാണ് മുറേ ചാംപ്യനായത്. സ്‌കോര്‍ 6-4, 3-0ല്‍ എത്തി നില്‍ക്കെ വലതുകൈക്കുഴയ്ക്കു പരിക്കേറ്റതിനെത്തുടര്‍ന്നായിരുന്നു പിന്മാറ്റം.
ഈ സീസണില്‍ ജോകോവിച്ചിനു നേരിടുന്ന രണ്ടാമത്തെ തോല്‍വിയായിരുന്നു ഇത്. ലോക റാങ്കിങില്‍ നാലാംസ്ഥാനത്തുള്ള മുറേയുടെ രണ്ടാമത് സിന്‍സിനാറ്റി മാസ്റ്റേഴ്‌സ് കിരീടവിജയമാണിത്.
സെര്‍ബിയയുടെ യെലേന യാങ്കോവിക്കിനെ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു കീഴടക്കിയാണ് ഷറപ്പോവ വനിതാ ചാംപ്യനായത്. സ്‌കോര്‍: 4-6, 7-6, 6-3.
ഫ്രാന്‍സിന്റെ മൈക്കല്‍ ലോഡ്ര- സെര്‍ബിയയുടെ നെനാദ് സിമോഞ്ജിക് കൂട്ടുകെട്ടിനെ 7-6, 7-6ന് തോല്‍പ്പിച്ച് ഡബിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്- മഹേഷ് ഭൂപതി സ ഖ്യം ഒന്നാമതെത്തി. യു.എസ് ഓപണിനു മുന്നോടിയായ ടൂര്‍ണമെന്റ് എന്ന നിലയില്‍ സിന്‍സിനാറ്റി ഓപണിനു കളിക്കാര്‍ ഏറെ പ്രാധാന്യം നല്‍കാറുണ്ട്.