ബാംഗ്ലൂര്‍: ഇന്ത്യയുടെ ടെന്നിസ് താരം മഹേഷ് ഭൂപതി ടെന്നിസ് അക്കാദമി സ്ഥാപിക്കുന്നു. മുംബൈയിലും ഡെറാഡൂണിലുമായി സപ്തംബറില്‍ രണ്ട് ടെന്നിസ് അക്കാദമികളാണ് ഭൂപതി സ്ഥാപിക്കുന്നത്.
മഹേഷ് ഭൂപതി ടെന്നിസ് അക്കാദമി എന്ന പേരിലായിരിക്കും ഇവ അറിയപ്പെടുക. ഒക്ടോബര്‍ ഒന്ന് മുതല്‍ ഇവ പ്രവര്‍ത്തനം തുടങ്ങും.
ബാംഗ്ലൂരിലും ഹൈദരാബാദിലും സേലത്തുമായി മൂന്ന് ടെന്നിസ് അക്കാദമികള്‍ കൂടി തുടങ്ങാന്‍ പദ്ധതിയുണ്ടെന്ന് മഹേഷ് ഭൂപതി ടെന്നിസ് അക്കാദമി ഡയറക്ടര്‍ സുനില്‍ യജമാന്‍ അറിയിച്ചു.
അക്കാദമികളില്‍ 15 കോച്ചുകള്‍ പരിശീലനം നല്‍കും. ഓരോ സ്ഥലത്തെയും ടെന്നിസ് കോര്‍ട്ടുകള്‍ അക്കാദമി പരിശീലനത്തിനായി ഉപയോഗിക്കും. മഹേഷ് ഭൂപതിയുടെ അച്ഛന്‍ കൃഷ്ണഭൂപതി നടത്തുന്ന ടെന്നിസ് ഗ്രാമത്തില്‍ കോച്ചുകള്‍ക്ക് പരിശീലനം നല്‍കും.