
27ാമത്തെ തവണയാണ് രണ്ട് സൂപ്പര്‍താരങ്ങളും മുഖാമെത്തുന്നത്. എല്ലാതവണത്തെയും പോലെ റാക്കറ്റില്‍ നിന്നു തീപ്പൊരി പാറുന്ന സൂപ്പര്‍ വിരുന്നാണ് ഇരുവരും ചേര്‍ന്ന് കാണികള്‍ക്കൊരുക്കിയത്.
മൂന്നു മണിക്കൂറും 42 മിനിറ്റും നീണ്ട മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് നടന്നത്.. ഫെഡറര്‍ക്കെതിരേയുള്ള 18ാം വിജയം സ്വന്തമാക്കിയ സ്പാനിഷ് താരം താന്‍ മികച്ച ഫോമിലാണെന്ന് പ്രഖ്യാപിക്കുകയും കൂടിയായിരുന്നു. കഴിഞ്ഞ 12 തവണ ഇരുതാരങ്ങളും എട്ടുമുട്ടിയപ്പോള്‍ ഒമ്പത് തവണയും വിജയം നദാലിനൊപ്പമായിരുന്നു.
നൊവാക് ജൊകോവിക്-ആന്‍ഡിമുറെ മത്സരത്തിലെ വിജയിയുമായാണ് നദാല്‍ ഫൈനലില്‍ ഏറ്റുമുട്ടുക.