Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫെഡറര്‍ എടിപി വേള്‍ഡ് ടൂര്‍ ഫൈനലില്‍

Rogerfederer
ലണ്ടന്‍: മുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ എടിപി വേള്‍ഡ് ടൂര്‍ ഫൈനല്‍സിന്റെ കലാശപോരാട്ടത്തിനു യോഗ്യത നേടി. പതിനാറു ഗ്രാന്‍സ്ലാം സ്വന്തമാക്കിയിട്ടുള്ള സ്വിസ് താരം 7-5, 6-3 എന്ന സ്‌കോറിനാണ് സ്‌പെയിന്‍ താരം ഡേവിഡ് ഫെററെ കീഴടക്കിയത്.

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ തോമസ് ബെര്‍ഡിക്കിനെ 6-3, 7-5 എന്ന സ്‌കോറില്‍ അട്ടിമറിച്ച ജോ വില്‍ഫ്രെഡ് ടോംഗയുമായി ഫെഡറര്‍ ഏറ്റുമുട്ടും. വിജയിക്കാനായാല്‍ ബ്രിട്ടീഷ് താരം ആന്‍ഡി മുറെയില്‍ ലോക മൂന്നാം നമ്പര്‍ പദവിയും വെറ്ററന്‍ താരത്തിനു തിരിച്ചുകിട്ടും.

മികച്ച കളി പുറത്തെടുക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. സീസണില്‍ ഉടനീളം ഡേവിഡ് മികച്ച പ്രകടനമാണ് നടത്തിയത്-മല്‍സരശേഷം ഡേവിഡ് ഫെഡറര്‍ പറഞ്ഞു. ഇതിനു മുമ്പ് 12 തവണ ഇരുതാരങ്ങളും ഏറ്റുമുട്ടിയപ്പോള്‍ 12 തവണയും വിജയം മുന്‍ ലോക ഒന്നാം നമ്പര്‍താരത്തിനായിരുന്നു.

മൂന്നാം നമ്പര്‍ താരമായ ആന്‍ഡിമുറെയെയും ലോകഒന്നാം റാങ്കുകാരനായ നൊവാക് ജൊകോവിക്കിനെയും അട്ടിമറിച്ചാണ് ഡേവിഡ് സെമിഫൈനല്‍ വരെ കുതിച്ചെത്തിയത്.

Story first published: Wednesday, December 7, 2011, 14:46 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+