Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫെഡറര്‍ നദാലിനെ തോല്‍പ്പിച്ചു

Rogerfederer
ലണ്ടന്‍: ചിര വൈരിയായ റാഫേല്‍ നദാലിനെതിരേ റോജര്‍ ഫെഡറര്‍ക്ക് തകര്‍പ്പന്‍ ജയം. ലണ്ടന്‍ അറീനയില്‍ നടന്ന എടിപി വേള്‍ഡ് ടൂര്‍ ഫൈനലിന്റെ ക്വാര്‍ട്ടറില്‍ സൂപ്പര്‍ പ്രകടനമാണ് മുന്‍ ലോകഒന്നാം നമ്പര്‍ താരം പുറത്തെടുത്തത്. സ്‌കോര്‍: 6-3, 6-0.

ഇതിനു മുമ്പ് 11 തവണ ഇരുതാരങ്ങളും ഏറ്റുമുട്ടിയപ്പോള്‍ ഒമ്പതുതവണയും വിജയം നദാലിനൊപ്പമായിരുന്നു. അഞ്ചു തവണ കിരീടം നേടിയിട്ടുള്ള സ്വിസ് താരം നിലവിലുള്ള ചാംപ്യന്‍ കൂടിയാണ്. പക്ഷേ, കഴിഞ്ഞ കുറെ മാസങ്ങളായി ഫോം ഔട്ടായ ഫെഡറര്‍ ലോകറാങ്കിങില്‍ ഒന്നാം സ്ഥാനത്തുനിന്നും നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

തീര്‍ച്ചയായും ഈ വിജയത്തിന് ഏറെ പ്രാധാന്യമുണ്ട്. കരിയറിലെ ഏറ്റവും ശക്തനായ എതിരാളിക്കെതിരേയുള്ള ജയം മാത്രമല്ലിത്്. ഇപ്പോഴും നല്ല കളി പുറത്തെടുക്കാനുള്ള കഴിവുണ്ടെന്നതിന്റെ തെളിവ് കൂടിയാണിത്- മല്‍സരശേഷം ഫെഡറര്‍ പറഞ്ഞു.

ഏത് മോശം ദിവസത്തിലും തന്റെതായ മിനിമം നിലവാരം കാത്തുസൂക്ഷിക്കാന്‍ നദാലിനു കഴിയുമെന്നതാണ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ടു തന്നെ വളരെ കരുതലോടെയാണ് ഓരോ ബോളും നേരിട്ടത്.

Story first published: Wednesday, December 7, 2011, 14:46 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+