
ലോക മൂന്നാം നമ്പര്‍ താരമായ ആന്‍ഡി മുറെയ്‌ക്കെതിരേ തകര്‍പ്പന്‍ ജയം സ്വന്താക്കിയതിനുശേഷമാണ് ഫെറര്‍ ജൊകോവികിനെയും അട്ടിമറിച്ചത്. സീസണില്‍ 75 മല്‍സരങ്ങളില്‍ കഴിച്ച ഒന്നാം സീഡ് ആകെ അഞ്ചു മല്‍സരങ്ങളില്‍ മാത്രമാണ് തോല്‍വിയറിഞ്ഞത്.
എല്ലാം ഡേവിഡിന്റെ മികവാണ്. മികച്ച കളിയാണ് പുറത്തെടുത്തത്. സീസണിലെ ഏറ്റവും മോശം ദിവസം-മല്‍സരശേഷം സെര്‍ബിയന്‍ താരം പറഞ്ഞു. ഇതിനു മുമ്പ് ഇരുതാരങ്ങളും ഏഴുതവണ ഏറ്റുമുട്ടിയപ്പോള്‍ ആറുതവണയും വിജയിച്ചത് ജൊകോവിക്കാണ്. 2007ലെ ഷാംഗായ് ഓപണില്‍ വിജയിച്ച ഫെറര്‍ ഫൈനല്‍ വരെയെത്തിയിരുന്നു.
ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലിനെ തോല്‍പ്പിച്ച സ്വിസ് താരം റോജര്‍ ഫെഡററും സെമി ബെര്‍ത്ത് ഉറപ്പാക്കിയിട്ടുണ്ട്.