Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എടിപി വേള്‍ഡ് ടൂര്‍: കിരീടം ഫെഡറര്‍ക്ക്

Roger
ലണ്ടന്‍: എടിപി വേള്‍ഡ് ടൂര്‍ ഫൈന്‍സ് കിരീടം റോജര്‍ഫെഡറര്‍ക്ക്. രണ്ടു മണിക്കൂര്‍ പതിനെട്ട് മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ഫ്രാന്‍സില്‍ നിന്നുള്ള ജോ വില്‍ഫ്രെഡ് സോംഗയെ 6-3, 6-7, 6-3 എന്ന സ്‌കോറില്‍ തകര്‍ത്താണ് സ്വിസ് താരം കപ്പില്‍ മുത്തമിട്ടത്. 30കാരനായ മുന്‍ ലോക ഒന്നാം നമ്പര്‍ ഈ ട്രോഫി ഉയര്‍ത്തുന്ന ഏറ്റവും പ്രായം കൂടിയ താരമാണ്.

ലണ്ടന്‍ ഒടു അറീനയില്‍ നടന്ന വാശിയേറിയ മല്‍സരം കാണാന്‍ 17000ഓളം പേരാണ് തടിച്ചുകൂടിയിരുന്നത്. 16 ഗ്രാന്‍സ്ലാം കിരീടം നേടിയിട്ടുള്ള ഫെഡറര്‍ അനുഭവസമ്പത്തിന്റെ കരുത്തിലാണ് ജയിച്ചു കയറിയത്. ഇതോടെ ഫെഡറര്‍ ലോകറാങ്കിങില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ബ്രിട്ടനില്‍ നിന്നുള്ള ആന്‍ഡിമുറെ ഇതോടെ നാലാമതായി.

എനിക്ക് കൂടുതല്‍ സന്തോഷം തോന്നുന്നുണ്ട്. ആശ്വാസം ലഭിച്ചതുപോലെ. 2002നു ശേഷം ഒരു ഗ്രാന്‍സ്ലാം കിരീടം പോലും നേടാതെ സീസണ്‍ അവസാനിക്കുന്നതിന്റെ സങ്കടം ഫെഡററുടെ വാക്കുകളിലുണ്ടായിരുന്നു. പക്ഷേ, സീസണിന്റെ തുടക്കത്തില്‍ നിറംമങ്ങിയ പ്രകടനം കാഴ്ചവെച്ച മുന്‍ ലോക ഒന്നാം നമ്പര്‍ താരം അവസാന മരണ്ടു മാസങ്ങളില്‍ വിസ്മയിപ്പിക്കുന്ന കളിയാണ് പുറത്തെടുത്തത്.

Story first published: Wednesday, December 7, 2011, 14:46 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+