For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാനിയ-ഷറപ്പോവ മത്സരം ഇന്ന്

By Staff

ന്യൂയോര്‍ക്ക്: ടെന്നിസ് പ്രേമികള്‍ ഉറ്റുനോക്കുന്ന സാനിയ-ഷറപ്പോവ യുഎസ് ഓപ്പണ്‍ പ്രീക്വാര്‍ട്ടര്‍ മത്സരം ഇന്ന് നടക്കും. ലോക രണ്ടാം നമ്പര്‍ താരമയ ഷറപ്പോവയും ടെന്നിസ് കോര്‍ട്ടിലെ ഗ്ലാമര്‍ തിളക്കത്തില്‍ ആര്‍ക്കും പിന്നിലല്ലാത്ത സാനിയ മിര്‍സയും തമ്മിലുള്ള മത്സരം എന്തുകൊണ്ടും വാശിയേറിയതാവുമെന്ന കണക്കുകൂട്ടലാണ് ടെന്നിസ് പ്രേമികള്‍ക്ക്.

തന്റെ കരിയറിലെ സുപ്രധാനമായ മത്സരമാണിതെന്നും ഷറപ്പോവയെ തനിക്ക് പേടിയില്ലെന്നും സാനിയ മിര്‍സ പറഞ്ഞു. യുഎസ് സമയം അനുസരിച്ച് ഞായറാഴ്ച വൈകീട്ടാണ് മത്സരം. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 4.30 മുതല്‍ ടെന്‍ സ്പോര്‍ട്സില്‍ കളിയുടെ തത്സമയസംപ്രേഷണമുണ്ടാകും.

പ്രൊഫഷണല്‍ മികവോടെ ആധികാരികമായി നേടിയ മൂന്ന് ജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് സാനിയ ഷറപ്പോവയെ പ്രീക്വാര്‍ട്ടറില്‍ നേരിടുന്നത്. സാനിയയെ പോലെ ഷറപ്പോവയും ആദ്യമായാണ് യുഎസ് ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറില്‍ കളിക്കുന്നത്.

ലോകടെന്നിസില്‍ ഏറ്റവും വേഗത്തില്‍ റാങ്കിംഗിലെ പടവുകള്‍ കടന്ന ഷറപ്പോവയ്ക്കു തന്നെയാണ് കളിയില്‍ മുന്‍തൂക്കമെങ്കിലും ഓരോ മത്സരം കഴിയുന്തോറും മികവ് വര്‍ധിപ്പിക്കുന്ന സാനിയ മിര്‍സയെ ദുര്‍ബലയായി കാണാന്‍ റഷ്യന്‍ താരത്തിനാവില്ല. ആദ്യത്തെ രണ്ട് മത്സരങ്ങളിലെ പിഴവുകള്‍ മൂന്നാം റൗണ്ടില്‍ അതിജീവിക്കാന്‍ കഴിഞ്ഞ സാനിയക്ക് തന്റെ ഫോമിന്റെ പൂര്‍ണതയിലെത്താന്‍ കഴിഞ്ഞാല്‍ ഷറപ്പോവ നേരിടേണ്ടി വരുന്നത് കനത്ത വെല്ലുവിളിയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Story first published: Wednesday, December 7, 2011, 14:21 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+