ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ടെന്നിസ് താരം സാനിയമിര്‍സ യു എസ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ വനിതാഭാഗം ഡബിള്‍സില്‍ മൂന്നാം റൗണ്ടില്‍ കടന്നു.
ഫ്രാന്‍സിന്റെ സ്റെഫാനി കോഹന്‍ അലോറ, സ്പെയിന്‍ താരം മരിയ ജോസ് മാര്‍ട്ടിനെസ് സാഞ്ചസ് എന്നിവരടങ്ങിയ സഖ്യത്തെ 6-0, 6-3 ന് തോല്പിച്ചാണ് സാനിയയും ദക്ഷിണാഫ്രിക്കന്‍ താരം ലിസേല്‍ ഹൂബറും ചേര്‍ന്ന സഖ്യം മൂന്നാം റൗണ്ടില്‍ പ്രവേശിച്ചത്.
അതേസമയം മിക്സഡ് ഡബിള്‍സില്‍ സാനിയയും ചെക്ക് റിപ്പബ്ലിക്കിന്റെ പവല്‍ വിസ്നറും അടങ്ങിയ സഖ്യം ആദ്യ റൗണ്ടില്‍ത്തന്നെ പുറത്തായി.
നേരത്തെ സിംഗിള്‍സ് മത്സരത്തില്‍ സാനിയ രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു.